Nanthancode Massacre Verdict: ‘സാത്താന്‍ ആരാധന’യ്ക്കായി മാതാപിതാക്കളെയും സഹോദരിയെയും കൊന്നു’;കേരളം നടുങ്ങിയ നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്ന് വിധി
Nanthancode Massacre Verdict Today: ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Nanthancode Massacre
തിരുവനന്തപുരം: കേരളം നടുങ്ങിയ നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്ന് വിധി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പറയുന്നത്. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്കെതിരെയാണ് കേസ്.
2017 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അടുത്ത ദിവസമാണ് ബന്ധുവായ ലളിതയെ കൊന്നത്. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു.
Also Read:ഓപ്പറേഷൻ സിന്ദൂർ; കേന്ദ്രത്തിനും പ്രതിരോധ സേനകൾക്കും പൂർണ പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൊലപാതകം നടത്തി ചെന്നൈയിലേക്ക് രക്ഷപ്പെട്ട പ്രതിയെ ദിവസങ്ങള്‍ക്കകം പോലീസ് പിടികൂടുകയായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കൽ, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതി, വിധി പ്രസ്താവിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
ദീർഘനാളുകളായുള്ള ആസൂത്രണത്തിനൊടുവിലാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പ്രോസക്യൂഷന്റെ വാദം. ഒരു കമ്പ്യൂട്ടർ പ്രോഗാം ചെയ്തിട്ടുണ്ടെന്നും കാണിക്കാമെന്നും പറഞ്ഞ് രണ്ടാം നിലയിലുള്ള മുറിയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുകയായിരുന്നു. പ്രതി വീട്ടുകാർ അറിയാതെ സാത്താന്‍ സേവ നടത്തിയിരുന്നു. ഇന്റര്‍നെറ്റിലൂടെയാണ് കേഡല്‍ ആസ്ട്രല്‍ പ്രൊജക്ഷനില്‍ അറിവ് നേടിയത്.