AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

National General Strike: പണിമുടക്ക് പരി​ഗണിക്കരുത്, നാളെ ജോലിയ്ക്ക് എത്തിയില്ലെങ്കിൽ ശമ്പളം കട്ട്, ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ

National General Strike: കെഎസ്ആർടിസി മാനേജ്‌മെന്റും 'ഡയസ് നോൺ' പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സർവീസുകളും പതിവുപോലെ നടത്തണമെന്നും, ജോലിക്ക് ഹാജരാകാത്തവർക്ക് അന്നത്തെ വേതനം ലഭിക്കില്ലെന്നും കെഎസ്ആർടിസി അറിയിച്ചു.

National General Strike: പണിമുടക്ക് പരി​ഗണിക്കരുത്,  നാളെ ജോലിയ്ക്ക് എത്തിയില്ലെങ്കിൽ ശമ്പളം കട്ട്, ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ
National StrikeImage Credit source: PTI
aswathy-balachandran
Aswathy Balachandran | Updated On: 08 Jul 2025 21:15 PM

തിരുവനന്തപുരം: നാളെ നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി, ജോലിക്ക് ഹാജരാകാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ലെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഈ ദിവസത്തെ ശമ്പളം ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും. കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് 10 തൊഴിലാളി യൂണിയനുകളാണ് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

കെഎസ്ആർടിസി മാനേജ്‌മെന്റും ‘ഡയസ് നോൺ’ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സർവീസുകളും പതിവുപോലെ നടത്തണമെന്നും, ജോലിക്ക് ഹാജരാകാത്തവർക്ക് അന്നത്തെ വേതനം ലഭിക്കില്ലെന്നും കെഎസ്ആർടിസി അറിയിച്ചു.

അഖിലേന്ത്യാ പണിമുടക്കിൽ കർഷകർ, ബാങ്കിങ് മേഖല, തപാൽ, കൽക്കരി ഖനനം, ഫാക്ടറികൾ, പൊതുഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ നിന്നായി ഏകദേശം 25 കോടി തൊഴിലാളികൾ പങ്കെടുക്കുമെന്നാണ് യൂണിയനുകൾ അവകാശപ്പെടുന്നത്. എഐടിയുസി, ഹിന്ദ് മസ്ദൂർ സഭ, സംയുക്ത കിസാൻ മോർച്ച, ഐഎൻടിയുസി, സിഐടിയു ഉൾപ്പെടെയുള്ള പ്രമുഖ സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകുന്നുണ്ട്.

Also read –  ‘മന്ത്രിക്ക് കാര്യമറിയില്ല, നാളെ കെഎസ്ആർടിസിയും സ്തംഭിക്കും’; കെബി ഗണേഷ് കുമാറിനെ തള്ളി ടിപി രാമകൃഷ്ണ

കേന്ദ്രസർക്കാർ തങ്ങളുടെ 17 ഇന നിർദ്ദേശങ്ങൾ തുടർച്ചയായി അവഗണിക്കുന്നതിലും പുതിയ തൊഴിൽ നിയമങ്ങൾ, സ്വകാര്യവൽക്കരണം, കരാർ തൊഴിൽ വ്യാപകമാക്കൽ തുടങ്ങിയ വിഷയങ്ങളിലും പ്രതിഷേധിച്ചാണ് ഈ സമരം. കേരളത്തിൽ സിഐടിയു, എഐടിയുസി, ഐഎൻടിയുസി എന്നീ സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകും.

കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾ, ബാങ്കിങ് മേഖല, തപാൽ സേവനങ്ങൾ എന്നിവയെ പണിമുടക്ക് ബാധിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, റെയിൽവേ സേവനങ്ങളെയോ ചില ബാങ്കിങ് സേവനങ്ങളെയോ ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംഘപരിവാർ സംഘടനയായ ബിഎംഎസ് പണിമുടക്കിൽ പങ്കെടുക്കുന്നില്ല.