Navratri 2025 Holidays: അവധികള്‍ തീര്‍ന്നിട്ടില്ല; ദുര്‍ഗാ പൂജ, നവരാത്രി അങ്ങനെ ഒരുപാടുണ്ട്
Vijayadashami 2025 Date Kerala: സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ തുടങ്ങിയവയ്ക്കെല്ലാം ബാധകമായ അവധികള്‍ വേറെയുമുണ്ട്. വരാനിരിക്കുന്ന അവധികള്‍ വിശദമായി തന്നെ പരിശോധിക്കാം.

പ്രതീകാത്മക ചിത്രം
ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ ധാരാളം അവധികളാണുള്ളത്. ഏറ്റവും കൂടുതല്‍ അവധിയുണ്ടായിരുന്ന ഓണം അങ്ങനെ അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ ആരും വിഷമിക്കേണ്ടാ, ഇനിയും അവധികളുണ്ട്. സെപ്റ്റംബറില്‍ അവധികളുടെ പെരുമഴയാണെന്ന് വേണമെങ്കില്‍ പറയാം. കാരണം മറ്റൊരു മാസത്തിലും ഇതുപോലെ അവധികളില്ല.
സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ തുടങ്ങിയവയ്ക്കെല്ലാം ബാധകമായ അവധികള്‍ വേറെയുമുണ്ട്. വരാനിരിക്കുന്ന അവധികള്‍ വിശദമായി തന്നെ പരിശോധിക്കാം.
അവധികള്‍ ഇങ്ങനെ
വിശ്വകര്‍മ പൂജ സെപ്റ്റംബര്‍ 17- ചില സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.
നവരാത്രി സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ- ദുര്‍ഗാ ദേവിയെ ആരാധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ നടക്കും. ഈ ദിവസങ്ങളില്‍ ചിലതില്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ അവധിയായിരിക്കും.
ദുര്‍ഗാ പൂജ സെപ്റ്റംബര്‍ 29, 30 തീയതികളില്‍- പശ്ചിമ ബംഗാള്‍, അസം, ത്രിപുര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദുര്‍ഗാ പൂജ ഗംഭീരമായി ആഘോഷിക്കുന്നു.
Also Read: AFMS Medical Officer Recruitment: ഇന്ത്യൻ ആർമിയിൽ ഡോക്ടറാകാൻ സുവർണാവസരം; ശമ്പളം അറിയണ്ടേ
കേരളത്തിലെ അവധികള്‍
സെപ്റ്റംബര്‍ 17 വിശ്വകര്‍മ ദിനം- സംസ്ഥാനത്തെ ചില സ്ഥാപനങ്ങള്‍ക്ക് അവധി
ഒക്ടോബര്‍ 1- മഹാനവമി
ഒക്ടോബര്‍ 2- ഗാന്ധി ജയന്തി, വിജയദശമി