AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Nedumbassery Accident: നെടുമ്പാശ്ശേരി അപകടം: പ്രതി സുഹൈലിനെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Nedumbassery Accident Latest update: പ്രതിയെ സംരക്ഷിക്കാൻ പോലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് നടപടി. സുഹൈലിനെതിരെ എക്സൈസും കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ പ്രതിയുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പും നടപടി തുടങ്ങി. അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കുക.

Nedumbassery Accident: നെടുമ്പാശ്ശേരി അപകടം: പ്രതി സുഹൈലിനെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Suhail SajeevImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 14 Oct 2026 | 07:22 AM

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ വാഹനം അമിതവേ​ഗതയിൽ ഓടിച്ചെത്തി മൂന്ന് പേരുടെ ജിവനെടുത്ത സംഭവത്തിൽ, പ്രതി സുഹൈലിനെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പ്രതിയെ സംരക്ഷിക്കാൻ പോലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് നടപടി. സുഹൈലിനെതിരെ എക്സൈസും കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ പ്രതിയുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പും നടപടി തുടങ്ങി. അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കുക.

മൂന്ന് പേരുടെ ദാരുണ അന്ത്യത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പറയുന്നത്. വൻ സാമ്പത്തികവും സ്വാധീനവുമുള്ള പ്രതി സുഹൈൽ സജീവിനെ രക്ഷിച്ചെടുക്കാൻ തുടക്കം മുതൽ തന്നെ പോലീസ് തലത്തിൽ നീക്കം നടക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. കുടുംബത്തിന് പിന്നാലെ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഭരണകക്ഷിയായ സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.

ALSO READ: ‘ഒരു മകനേ നഷ്ടപ്പെട്ടു മറ്റൊരു മകൻ ജയിലിൽ’; കള്ളക്കേസ് ചുമത്തി പീഡിപ്പിച്ചതായി മുഹമ്മദ്‌ അസ്‌ലമിൻ്റെ പിതാവ്

എന്നാൽ ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും ആക്ഷേപങ്ങളും പോലീസ് പൂർണ്ണമായും തള്ളിയിരിക്കുകയാണ്. കേസിൽ രാഷ്ട്രീയമോ സാമ്പത്തികമോ ആയ യാതൊരു ഇടപെടലുമില്ലെന്നും, പഴുതടച്ചുള്ളതും സുതാര്യവുമായ അന്വേഷണമാണ് നടക്കുന്നതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എഫ്ആആറിൽ സുഹൈലിൻ്റെ പേരില്ലെന്ന തരത്തിൽ ​ഗുരുതരമായ ആരോപണം ഉയർന്നിരുന്നു. എന്നാൽ എഫ്ഐആർ എന്നത് പ്രാഥമിക രേഖമാത്രമാണ്.

തുടർ അന്വേഷണത്തിലാണ് സുഹൈൽ സജീവിൻറെ പേര് പ്രതി സ്ഥാനത്ത് ചേർത്തതെന്നും മദ്യപിച്ചെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതിനുശേഷം നടപടി സ്വീകരിച്ചതായും പോലീസ് അറിയിച്ചു. 18 നും 21 നും ഇടയിൽ പ്രായമുള്ള പ്രതിയെ കോടതിയാണ് നിയമ പ്രകാരം ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

മജിസ്ട്രേറ്റ് കോടതിയിൽ കസ്റ്റഡി അപേക്ഷ

ആരോപണങ്ങളും വിവാദങ്ങളും ഉയരുന്നതിനിടെ സുഹൈൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇന്ന് അപേക്ഷ പരിഗണിക്കും. പ്രായപൂർത്തിയാകാതെ ബാറിൽ കയറി മദ്യപിച്ചതിന് സുഹൈലിനെതിരെ എക്സൈസും കേസെടുത്തിട്ടുണ്ട്. പൊലീസിൻറെ റിപ്പോർട്ട് കിട്ടുന്ന മുറക്ക് സുഹൈൽ സജീവിൻറെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി മോട്ടോർ വാഹന വകുപ്പുമെടുക്കും. അതിനിടെ പ്രതി നൽകിയ ജാമ്യാപേക്ഷ നാളെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

കൽപറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ് കുമാറിന്റെയും സരിതയുടെയും മകൾ ദേവിക (കുക്കു (21), മണ്ണാർക്കാട് എടക്കുറിശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടിൽ എംആർ പ്രദീപ്കുമാറിന്റെയും സജിതയുടെയും മകൾ എംപി ഗോപിക (21), സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെയും റുക്കിയയുടെയും മകൻ ഇയാസ് (21) എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. മദ്യപിച്ചിരുന്നതായും, അ‌മിത വേഗതയിലാണ് കാർ ഓടിച്ചത് എന്നതും പ്രതി തന്നെ സമ്മതിച്ചിട്ടുണ്ട്.

English Summary:

Police will take the accused, Suhail, into custody today in connection with the incident in Nedumbassery where a speeding Mini Cooper Accident. This move comes amidst allegations of police collusion to shield the accused.

Follow Us