NEET UG 2026: നീറ്റ്-യുജി പരീക്ഷ ജൂൺ 21 ന്, പുതിയ തീയതി പ്രഖ്യാപിച്ചു
NEET UG 2026 Re-Examination Date Announced: വ്യാഴാഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പുന:പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ചത്. മെയ് 3-ന് നടന്ന പരീക്ഷയിൽ പേപ്പർ ചോർച്ചയും ക്രമക്കേടുകളും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു.
രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET UG- 2026) പുന: പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ 21ന് പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) വ്യക്തമാക്കി. മെയ് 3ന് നടത്തിയ പരീക്ഷ, ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. സംഭവത്തിൽ സിബിഐ അന്വേഷണം നടന്നുവരികയാണ്.
‘ കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്ന് നീറ്റ് യുജി 2026ന്റെ പുന:പരീക്ഷ 2026 ജൂൺ 21 ന് (ഞായർ) നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് ഉദ്യോഗാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക എൻ.ടി.എ ഉറവിടകളെ മാത്രം ആശ്രയിക്കുക. ഇതിനായി ഏജൻസിയുടെ ഇമെയിൽ ഐഡിയായ (neet-ug@nta.ac.in) അല്ലെങ്കിൽ 011-40759000, 011-69227700 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക’ എന്ന് എൻ.ടി.എ എക്സിലൂടെ അറിയിച്ചു.
📢 NEET (UG) 2026 — Examination Date Announced
The National Testing Agency, with the approval of the Government of India, has scheduled the re-examination of NEET (UG) 2026 on Sunday, 21 June 2026.
Candidates and parents are requested to rely only on the official channels of NTA.…— National Testing Agency (@NTA_Exams) May 15, 2026
വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം
വ്യാഴാഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പുന:പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ചത്. മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷി, സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഡയറക്ടർ ജനറൽ അഭിഷേക് സിംഗ്, സിബിഎസ്ഇ ചെയർമാൻ, കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്), നവോദയ വിദ്യാലയ സമിതി (എൻവിഎസ്) കമ്മീഷണർമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Updating….