Rahul Mamkoottathil: രണ്ടാമത്തെ കേസില്‍ നിർണായക നടപടി; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാൻ പുതിയ അന്വേഷണസംഘം
Rahul Mamkoottathil:നിലവിൽ ബാംഗ്ലൂരിലുള്ള അതിജീവിതയിൽ നിന്നും മൊഴിയെടുക്കുകയാണ് പോലീസിന്റെ ശ്രമം. ഇതിനായി അന്വേഷണ സംഘത്തിലെ....

Rahul Mamkootathil
തിരുവനന്തപുരം: ബലാൽസംഗം കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പിടികൂടാൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈം ബ്രാഞ്ച്. ആദ്യ സംഘത്തിൽ നിന്നും രാഹുലിന് വിവരങ്ങൾ ചോരുന്നു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. കൂടാതെ രണ്ടാമത്തെ കേസിൽ പുതിയ അന്വേഷണസംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും എന്നും റിപ്പോർട്ട്.
അതേസമയം രാഹുലിന്റെ അറസ്റ്റ് ലക്ഷ്യമാക്കി രണ്ടാമത്തെ ബലാത്സംഗം കേസിൽ അന്വേഷണം പോലീസ് കൂടുതൽ ഊർജ്ജിതമാക്കുകയാണ്. നിലവിൽ ബാംഗ്ലൂരിലുള്ള അതിജീവിതയിൽ നിന്നും മൊഴിയെടുക്കുകയാണ് പോലീസിന്റെ ശ്രമം. ഇതിനായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ അവിടെയുണ്ട്.. എന്നാൽ അതിജീവിത ഇപ്പോഴും അന്വേഷണ സംഘത്തിന് മുന്നിൽ എത്താൻ തയ്യാറായിട്ടില്ല. പോലീസ് ആസ്ഥാനത്തെ എ ഐ ജി ജി പൂങ്കോഴിക്കാണ് അന്വേഷണത്തിന്റെ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അതിജീവിതയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട തായും റിപ്പോർട്ട്. തിങ്കളാഴ്ചക്കുള്ളിൽ മൊഴി ലഭിക്കും എന്നാണ് പ്രതീക്ഷ.
അതേസമയം പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് എന്നാണ് ആദ്യ പരാതിയിൽ രാഹുൽ പ്രതിരോധിക്കാനായി ഉന്നയിക്കുന്നത്. എന്നാൽ രണ്ടാമത്തെ കേസിൽ പരാതിക്കാരിയുടെ മുകളിൽ ലഭിച്ചു കഴിഞ്ഞാൽ ഇത്തരത്തിൽ ഒരു ജാമ്യത്തിനുള്ള സാധ്യതയില്ല എന്നാണ് വിലയിരുത്തൽ. നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പരാതിക്കാരിയുടെ മൊഴി ഇല്ല എന്നുള്ളതാണ് മുന്നോട്ടുള്ള നടപടിക്ക് തടസ്സം.. എന്നാൽ അതിജീവിതം നൽകുന്നതിനു മുൻപ് ജാമ്യം നേടാനുള്ള ശ്രമമാണ് രാഹുൽ നടത്തുന്നത്.
അതേസമയം അതിജീവിതയെ അധിക്ഷേപിച്ചു എന്ന കേസിൽ അകത്തായ രാഹുൽ ഈശ്വർ നിരാഹാരം അവസാനിപ്പിച്ചു. ദോശയും ചമ്മന്തിയും കഴിച്ചാണ് നിരാഹാരം അവസാനിപ്പിച്ചത്. സെല്ലില്‍ വച്ച് വിശക്കുന്നുണ്ടെന്ന് രാഹുല്‍ ഈശ്വർ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി. ഇത് കഴിച്ചാണ് രാഹുല്‍ നിരാഹാര സമരം അവസാനിപ്പിച്ചത്. ഏഴ് മണിയോടെയാണ് രാഹുല്‍ നിരാഹാര സമരം അവസാനിപ്പിച്ചത്.