AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Murder Case: കാണാതായ നെയ്യാർഡാം സ്വദേശിനി തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ

Murder Case: തിങ്കളാഴ്ച സമീപവാസികളാണ് മൃതദേഹം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ത്രേസ്യയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു.

Murder Case: കാണാതായ നെയ്യാർഡാം സ്വദേശിനി തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 15 Jul 2025 06:37 AM

തിരുവനന്തപുരം: കാണാതായ നെയ്യാർ ഡാം സ്വദേശിനിയെ തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ തച്ചൻകോട് സ്വദേശിനി ത്രേസ്യ ആണ് മരിച്ച്. അറുപത് വയസായിരുന്നു,

ജൂലൈ ഒന്നിനാണ് ത്രേസ്യയെ കാണാതാവുന്നത്. നെയ്യാർഡാം എസഐയുടെ നേതൃത്വത്തിലുള്ള അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുനെൽവേലിയിലെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച സമീപവാസികളാണ് മൃതദേഹം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ത്രേസ്യയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു.

സംഭവത്തിൽ തിരുനെൽവേലി സ്വദേശിയെ കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഇവർ വർക്കല എത്തിയിരുന്നതായും വിവരമുണ്ട്.

നിപ ഭീതിയിൽ കേരളം; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 609 പേര്‍, പാലക്കാട് 17 വാർഡുകളിൽ കണ്ടെയ്ന്‍മെന്റ് സോണ്‍

പാലക്കാട് ജില്ലയിൽ രണ്ടാമത്തെ നിപ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടിക പുറത്തുവിട്ടു. പട്ടികയിൽ 112 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതിനു പുറമെ ജില്ലയിൽ 17 വാർഡുകളിൽ കണ്ടെയ്ന്‍മെന്റ് സോണ്‍ ഏ‍ർപ്പെടുത്തിയതായും ജില്ലയിലുള്ളവർ മുഴുവനും മാസ്ക് ധരിക്കണമെന്നും ജില്ലാ കളക്ടർ പ്രിയങ്ക ജി അറിയിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ ഭീതിയിൽ ആയതോടെ വിവിധ ജില്ലകളിലായി 609 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. മലപ്പുറം ജില്ലയില്‍ 207 പേരും പാലക്കാട് 286 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.