AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nilambur By Election 2025: നിലമ്പൂരിൽ അവസാന ദിവസം ആദ്യം പത്രിക നൽകിയത് എം സ്വരാജ്, അപരനുള്ളത് അൻവറിനു മാത്രം

M. Swaraj Files First on the Last Day of Nomination Date: 12 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ഇടതു സ്ഥാനാർത്ഥി എൻ. സ്വരാജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പി.വി. അൻവർ, ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ്ജ് എന്നിവർ ഇന്ന് അവസാനദിവസം പത്രിക സമർപ്പിച്ചു.

Nilambur By Election 2025: നിലമ്പൂരിൽ അവസാന ദിവസം ആദ്യം പത്രിക നൽകിയത് എം സ്വരാജ്, അപരനുള്ളത് അൻവറിനു മാത്രം
M Swaraj , PV AnvarImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 02 Jun 2025 20:10 PM

മലപ്പുറം: നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി അവസാനിച്ചതോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോരിന് കളമൊരുങ്ങി. 12 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ഇടതു സ്ഥാനാർത്ഥി എൻ. സ്വരാജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പി.വി. അൻവർ, ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ്ജ് എന്നിവർ ഇന്ന് അവസാനദിവസം പത്രിക സമർപ്പിച്ചു. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം അഞ്ചാണ്.

 

അവസാനദിനം ആദ്യം പത്രിക നൽകി എം. സ്വരാജ്

 

പത്രിക സമർപ്പണത്തിൻ്റെ അവസാനദിവസം ആദ്യം പത്രിക നൽകിയത് ഇടതു സ്ഥാനാർത്ഥി എം. സ്വരാജാണ്. മന്ത്രി വി. അബ്ദുറഹ്മാൻ, സിപിഎം നേതാക്കളായ വിജയരാഘവൻ തുടങ്ങിയ പ്രമുഖ നേതാക്കൾ അദ്ദേഹത്തെ അനുഗമിച്ചു.

 

അൻവറും മോഹൻ ജോർജ്ജും പത്രിക സമർപ്പിച്ചു

 

ചന്തക്കുന്നിൽ നിന്ന് റോഡ് ഷോ നടത്തിയാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പി.വി. അൻവർ പത്രിക സമർപ്പിക്കാനെത്തിയത്. തൃണമൂലിൻ്റെ ഔദ്യോഗിക ചിഹ്നമായ പുല്ലും പൂവും തന്നെയാണ് അൻവറും ആവശ്യപ്പെട്ടിരിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ്ജ്, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരനൊപ്പം എത്തി പത്രിക സമർപ്പിച്ചു.

 

അൻവറിന് അപരൻ, മുന്നണിയിൽ പ്രതിഷേധം

 

പി.വി. അൻവറിൻ്റെ അപരനായി അൻവർ സാദത്തും പത്രിക നൽകിയിട്ടുണ്ട്. ചുങ്കത്തറയിലെ കോൺഗ്രസ് പ്രവർത്തകനാണ് അൻവർ സാദത്ത് എന്നാണ് പ്രാഥമിക വിവരം. എൻഡിഎ ഘടകകക്ഷിയായ എസ്.ജെ.ഡി. സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് മുന്നണിയിൽ ചർച്ച നടക്കാത്തതിലുള്ള പ്രതിഷേധമാണ് സതീഷ് കുമാറിൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ (ജൂൺ 3) നടക്കും. അഞ്ചാം തീയതി വൈകിട്ട് മൂന്നുമണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി. ഇതോടെ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമാകും.