AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Railway Update : നിലമ്പൂർ-ഷൊർണൂർ മെമു ഇനി അരമണിക്കൂർ നേരത്തെ ഓടും; പുതിയ സമയക്രമം ഇങ്ങനെ

Nilambur Road-Shoran Junction MEMU Time Table : നിലവിൽ പുലർച്ചെ 3.40ന് നിലമ്പൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ 4.55 ഓടെ ഷൊർണൂരിൽ എത്തി ചേരും. നാളെ സെപ്റ്റംബർ 24-ാം തീയതി മുതലാണ് പുതിയ സമയക്രമത്തിൽ ട്രെയിൻ സർവീസ് നടത്തുക.

Railway Update : നിലമ്പൂർ-ഷൊർണൂർ മെമു ഇനി അരമണിക്കൂർ നേരത്തെ ഓടും; പുതിയ സമയക്രമം ഇങ്ങനെ
Representational ImageImage Credit source: PTI
jenish-thomas
Jenish Thomas | Published: 23 Sep 2025 22:15 PM

പാലക്കാട് : നിലമ്പൂരിൽ നിന്നും ഷൊർണൂരിലേക്ക് സർവീസ് നടത്തുന്ന നിലമ്പൂർ റോഡ്-ഷൊർണൂർ ജങ്ഷൻ മെമുവിൻ്റെ സമയക്രമത്തിൽ മാറ്റം വരുത്തി റെയിൽവെ. നിലവിൽ സമയക്രമത്തിൽ നിന്നും അരമണിക്കൂർ നേരത്തെ മെമു സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവെ പാലക്കാട് ഡിവിഷൻ അറിയിച്ചു. നാളെ സെപ്റ്റംബർ 24-ാം തീയതി പുതിയ സമയക്രമത്തിലാകും നിലമ്പൂർ റോഡ്-ഷൊർണൂർ ജങ്ഷൻ മെമു സർവീസ് നടത്തുക. നാളെ മുതൽ പുലർച്ചെ 3.10ന് ട്രെയിൻ നിലമ്പൂർ റോഡിൽ നിന്നും സർവീസ് ആരംഭിച്ച് 4.20 ഓടെ ഷൊർണൂരിൽ എത്തി ചേരും. നിലവിൽ 3.40 ആരംഭിക്കുന്ന സർവീസ് 4.55നാണ് അവസാനിക്കുന്നത്.

നിലമ്പൂർ റോഡ്-ഷൊർണൂർ ജങ്ഷൻ മെമുവിൻ്റെ പുതിയ സമയക്രമം ഇങ്ങനെ

  1. നിലമ്പൂർ റോഡ് – 3.10
  2. വാണിയമ്പലം – 3.22
  3. അങ്ങാടിപ്പുറം – 3.45
  4. ഷൊർണൂർ ജങ്ഷൻ – 4.20

ALSO READ : Hubballi Kollam Special Train: ശബരിമല തീർഥാടകർക്കായി സ്പെഷൽ ട്രെയിൻ; സ്റ്റോപ്പുകളും റൂട്ടും അറിയാം

നിലമ്പൂർ റോഡ്-കോട്ടയം എക്സ്പ്രസ് സർവീസ് റദ്ദാക്കില്ല

തിരുവനന്തപുരം ഡിവിഷനിൽ നടക്കുന്ന അറ്റകുറ്റ പണിയുടെ ഭാഗമായി സെപ്റ്റംബർ 26നും 29നും റദ്ദാക്കിയ നിലമ്പൂർ റോഡ്-കോട്ടയം എക്സ്പ്രസ് സാധാരണ രീതിയിൽ സർവീസ് നടത്തുമെന്ന് റെയിൽവെ അറിയിച്ചു. ഇതേ ദിവസം ഭാഗികമായി റദ്ദാക്കിയ മാംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ട്രെയിൻ സാധാരണ രീതിയിൽ പൂർണമായും സർവീസ് നടത്തുമെന്ന് റെയിൽവെ അറിയിച്ചു.