Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴ തുടരും, 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത; ഈ രണ്ട് ജില്ലക്കാർക്ക് ജാഗ്രത
Kerala Rain Alert Today: രാജസ്ഥാന് മുകളിലെ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതും അറബിക്കടലില്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായതുമാണ് മഴ കുറയാന്‍ കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്ന കനത്ത മഴയ്ക്ക് ശമനം. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാന് മുകളിലെ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതും അറബിക്കടലില്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായതുമാണ് മഴ കുറയാന്‍ കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇത് പ്രകാരം ഇന്ന് രണ്ട് ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നാളെ വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read:നദികളിലിറങ്ങിയുള്ള വിനോദം വേണ്ട; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ നാളെ വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.