സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതൽ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താനായി നടത്തിയ നടപടികളുടെ ഭാഗമായാണ് ഈ അംഗീകാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

NQAS accreditation three more hospitals in Kerala

Published: 

13 Apr 2024 | 05:41 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചു. മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതൽ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താനായി നടത്തിയ നടപടികളുടെ ഭാഗമായാണ് ഈ അംഗീകാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

തൃശൂർ പാറളം കുടുംബാരോഗ്യ കേന്ദ്രം 92 ശതമാനം സ്‌കോറും, പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 86 ശതമാനം സ്‌കോറും, കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 89 ശതമാനം സ്‌കോറും നേടിയാണ് എൻക്യുഎഎസ് അംഗീകാരം നേടിയത്. ഇതുവരെ പുതിയതും പുനഅംഗീകാരവും ഉൾപ്പെടെ ആകെ 143 സ്ഥാപനങ്ങൾക്കാണ് എൻക്യുഎഎസ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളിൽ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനത്ത് ആകെ 175 ആശുപത്രികൾക്ക് എൻക്യുഎഎസ് അംഗീകാരവും 76 ആശുപത്രികൾക്ക് പുന:അംഗീകാരവും നേടിയെടുക്കാനായി. അഞ്ച് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 116 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ആശുപത്രികളുടെ കൂടുതൽ വികസനത്തിന് ഈ തുക സഹായിക്കും.

Follow Us
Related Stories
Gas Booking Fraud: ഗ്യാസ് ബുക്കിങ്ങിൻ്റെ പേരിൽ തട്ടിപ്പ്; ബാങ്ക് വിവരങ്ങൾ ചോർത്തും, ജാഗ്രത
Pattambi Constituency Election 2026: പാലക്കാടിന്റെ നെല്ലറയുടെ ഭരണം ആരുടെ കയ്യിലെത്തും? പട്ടാമ്പി എങ്ങോട്ട് ചായും?
Kerala Assembly Election 2026: പാലക്കാട് കടുത്ത പോരാട്ടം…; പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി എൽഡ‍ിഎഫിൻ്റെ എൻഎംആർ റസാഖ്
Ernakulam South Railway Station: ഇനി ട്രെയിനിൽ നിന്ന് ചാടി ഇറങ്ങേണ്ട, തൂങ്ങി കയറേണ്ട, സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകളുടെ ഉയരം കൂട്ടുന്നു
Chengannur Constituency Election 2026: ചെങ്ങന്നൂരിൽ ഇത്തവണയും ചെങ്കൊടി പാറുമോ?; അതോ അപ്രതീക്ഷിത ട്വിസ്റ്റോ, മണ്ഡലം ആർക്കൊപ്പം
Kerala Hailstorm: വേനൽ ചൂടിന് ആശ്വാസമേകി ഹൈറേഞ്ചിൽ കൗതുകക്കാഴ്ച; മൂന്നാറിലും ദേവികുളത്തും ആലിപ്പഴ വർഷം
എന്നെ കണ്ടാൽ സുധാകരന് ചതുർഥിയാണ്
ഇതാണ് യഥാർഥ നന്മമരം, ആ വയ്യാത്ത നായയ്ക്ക് വേണ്ടി യുവാവ് ചെയ്തത്...
വൻ വരവേൽപ്പിനെ സലാം ചെയ്ത് രാമൻ
റോഡിൽ വീണ ബൈക്ക് യാത്രകൻ്റെ തലയിലൂടെ എതിരെ വന്ന കാർ കയറി ഇറങ്ങി