Kerala heavy rain : മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ ട്രാവലർ – വീഡിയോ
Kerala heavy rain Video: ഇടുക്കി ജില്ലയിലാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ശക്തായ മഴയാണ് ഇവിടെ പെയ്തിറങ്ങുന്നത്. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി.

Heavy Rain Issues Video Kerala
ഇടുക്കി: കേരളത്തിലുടനീളം കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മലവെള്ള പാച്ചിലും മണ്ണൊലിപ്പും ഉൾപ്പെടെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ പലതരത്തിലൂള്ള വീഡിയോകളും സോഷ്യൽമീഡിയകളിൽ വൈറലാകുന്നു. വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന വലിയ വാഹനങ്ങൾ പോലും മലവെള്ളത്തിൽ ഒലിച്ചുപോകുന്ന ദൃശ്യങ്ങളാണ് ഇതിൽ പ്രധാനം.
മഴവെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന വഴികളിലും പുഴയോരങ്ങളിലുമാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുന്ന ട്രാവലറാണ് ദൃശ്യങ്ങളിലുള്ളത്. എെഎ കൂടുതൽ ശക്തമായതിനാൽ തന്നെ ഇതും അത്തരത്തിലുളള വീഡിയോ ആണോ എന്ന് കമന്റ് ബോക്സിൽ പലരും ചോദിക്കുന്നു.
ഇടുക്കി ജില്ലയിലാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ശക്തായ മഴയാണ് ഇവിടെ പെയ്തിറങ്ങുന്നത്. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കൂട്ടാർ, തേർഡ് ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാർ തുടങ്ങിയ ടൗണുകൾ വെള്ളത്തിനടിയിലായെന്നാണ് വിവരം.
നെടുങ്കണ്ടം തൂക്കുപാലം മേഖലയിൽ വാഹനങ്ങൾ ഒലിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. നിർത്തിയിട്ടിരുന്ന കാറും സ്‌കൂട്ടറുകളും ഉൾപ്പെടെയാണ് ഒലിച്ചുപോയത്. കുമളിയിൽ തോട് കരകവിൽ ഒഴുകിയതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെയാണ് പ്രദേശത്ത് മാറ്റിപ്പാർപ്പിച്ചത്.