Onam Bumper 2025: ഓണം ബമ്പറടിച്ചാല്‍ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ഈ രേഖകള്‍ വേണം
How To Claim Onam Bumper 2025 First Prize: 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഭാഗ്യക്കുറിയുടെ വില 500 രൂപയാണ്. 25 കോടിക്ക് പുറമെ വേറെയും ആകര്‍ഷകമായ സമ്മാനങ്ങള്‍ ബമ്പറിലുണ്ട്. ആകെ 22 കോടിപതികളാണ് ഓണം ബമ്പര്‍ വഴിയുണ്ടാകുന്നത്.
ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പിനായി ആകാംക്ഷയോടെയാണ് ഭാഗ്യാന്വേഷികള്‍ കാത്തിരിക്കുന്നത്. ഒക്ടോബര്‍ നാലിനാണ് നറുക്കെടുപ്പ്. സെപ്റ്റംബര്‍ 27ന് നടക്കേണ്ട നറുക്കെടുപ്പ് കനത്ത മഴയെ തുടര്‍ന്ന് ടിക്കറ്റുകള്‍ വിറ്റുതീര്‍ക്കാന്‍ സാധിക്കാത്തിനാല്‍ നാലിലേക്ക് മാറ്റുകയായിരുന്നു. അതിനാല്‍ അവസാന നിമിഷം ടിക്കറ്റുകളെടുക്കാന്‍ സാധിക്കാതിരുന്ന പലര്‍ക്കും അനുഗ്രഹമായി.
25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഭാഗ്യക്കുറിയുടെ വില 500 രൂപയാണ്. 25 കോടിക്ക് പുറമെ വേറെയും ആകര്‍ഷകമായ സമ്മാനങ്ങള്‍ ബമ്പറിലുണ്ട്. ആകെ 22 കോടിപതികളാണ് ഓണം ബമ്പര്‍ വഴിയുണ്ടാകുന്നത്. ഒന്നാം സമ്മാനം 25 കോടിയും രണ്ടാം സമ്മാനം നേടുന്ന 20 ഭാഗ്യശാലികള്‍ക്ക് 1 കോടി രൂപ വീതവും സമ്മാനം ലഭിക്കും. ലോട്ടറി ഏജന്റിനും കോടികള്‍ തന്നെയാണ് കമ്മീഷന്‍.
Also Read: Onam Bumper 2025: 22 കോടീശ്വരന്മാര്‍! ജിഎസ്ടിയും നികുതിയും പണി തന്നാലും വമ്പന്‍ നേട്ടങ്ങള്‍
ഒന്നാം സമ്മാനത്തിനായി ഈ രേഖകള്‍ ഹാജരാക്കണം
- ഓണം ബമ്പര്‍ ടിക്കറ്റെടുത്തതിന് ശേഷം നിങ്ങളുടെ പേരും മേല്‍വിലാസവും ഒപ്പും നിര്‍ബന്ധമായും ടിക്കറ്റിന് പുറകില്‍ നിര്‍ദേശിച്ചിരിക്കുന്ന സ്ഥലത്ത് രേഖപ്പെടുത്തുക.
- ഫലം പൂര്‍ണമായും പുറത്തുവന്നതിന് ശേഷം സമ്മാനം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ അവകാശത്തിനായി അപേക്ഷ തയാറാക്കണം. ഈ അപേക്ഷയില്‍ തെറ്റില്ലാതെ നിങ്ങളുടെ വിലാസവും പേരും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
- സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ഫോട്ടോ കോപ്പിയെടുത്ത് ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.
- അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വെക്കണം. ഫോട്ടോയിലും ഗസറ്റഡ് ഓഫീസര്‍ ഒപ്പുവെക്കണം.
- ശേഷം ലോട്ടറി വെബ്‌സൈറ്റില്‍ നിന്ന് സ്റ്റാമ്പ് രസീത് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത്, ഈ ഫോമില്‍ 1 രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച്, തെറ്റില്ലാതെ എല്ലാ കോളവും പൂരിപ്പിക്കുക.
- സമ്മാനം ലഭിച്ചത് പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് ആണെങ്കില്‍, ഗാര്‍ഡിയന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
- സംഘം ചേര്‍ന്ന് ലോട്ടറി ടിക്കറ്റെടുത്തവര്‍ സമ്മാത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതല ഏല്‍പ്പിക്കണം, ഇക്കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ രേഖപ്പെടുത്തി ലോട്ടറി വകുപ്പില്‍ നല്‍കണം.
- അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ഹാജരാക്കിയിരിക്കണം.
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഭാഗ്യക്കുറി പോലെയുള്ളവയെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)