Onam Bumper 2025: 22 കോടീശ്വരന്മാര്‍! ജിഎസ്ടിയും നികുതിയും പണി തന്നാലും വമ്പന്‍ നേട്ടങ്ങള്‍
Onam Bumper 2025 Lottery Tax: 500 രൂപ വിലയുള്ള ടിക്കറ്റ് വാങ്ങി ആരാണ് 25 കോടി രൂപ നേടുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളക്കര. എന്നാല്‍ ഒരാള്‍ക്ക് മാത്രമല്ല ഓണം ബമ്പര്‍ വഴി കോടികള്‍ സമ്മാനമായി ലഭിക്കുന്നത്.
ഓണം ബമ്പര്‍ 2025 നറുക്കെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. നേരത്തെ സെപ്റ്റംബര്‍ 27നായിരിക്കും നറുക്കെടുപ്പ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കനത്ത മഴയെ തുടര്‍ന്ന് ടിക്കറ്റ് വിറ്റുതീര്‍ക്കാന്‍ ഏജന്റുമാര്‍ക്ക് സാധിക്കാത്തതിനാല്‍ നറുക്കെടുപ്പ് മാറ്റിവെക്കുകയായിരുന്നു. ഒക്ടോബര്‍ നാലിനാണ് ബമ്പറിന്റെ നറുക്കെടുപ്പ്.
500 രൂപ വിലയുള്ള ടിക്കറ്റ് വാങ്ങി ആരാണ് 25 കോടി രൂപ നേടുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളക്കര. എന്നാല്‍ ഒരാള്‍ക്ക് മാത്രമല്ല ഓണം ബമ്പര്‍ വഴി കോടികള്‍ സമ്മാനമായി ലഭിക്കുന്നത്. 25 കോടിക്ക് പുറമെ രണ്ടാം സമ്മാനം കോടികള്‍ തന്നെയാണ്, അതും 20 പേര്‍ക്ക്. ലോട്ടറി ഏജന്റിനും കോടികള്‍ തന്നെയാണ് കമ്മീഷനായി ലഭിക്കുക.
എന്നാല്‍ ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് 25 കോടി രൂപ മുഴുവനായി ലഭിക്കില്ല. നികുതിയിനത്തിലും കമ്മീഷന്‍ ഇനത്തിലും അവരുടെ സമ്മാനത്തുകയില്‍ നിന്ന് നിശ്ചിത സംഖ്യ കുറയുന്നു. 10 ശതമാനമാണ് 25 കോടിയില്‍ നിന്ന് ഈടാക്കുന്ന ഏജന്റ് കമ്മീഷന്‍. ബാക്കിയുള്ള തുകയില്‍ നിന്ന് ടിഡിഎസും പിടിക്കുന്നു.




ഏജന്റ് കമ്മീഷന്‍ കഴിഞ്ഞ് ബാക്കിയുള്ള തുകയുടെ 30 ശതമാനമാണ് ടിഡിഎസ്. അത് ആറ് കോടി 75 ലക്ഷം രൂപയുണ്ടാകും. അതിന് ശേഷമുള്ളത് 15 കോടി 75 ലക്ഷം രൂപ. ഈ തുക വിജയിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. ശേഷം അഞ്ച് കോടിക്ക് മുകളില്‍ വരുമാനമുള്ളവര്‍ നല്‍കേണ്ട 37 ശതമാനം സര്‍ചാര്‍ജും ആ വ്യക്തി നല്‍കണം.
ഇവയ്ക്ക് പുറമെ ടിഡിഎസിനും സര്‍ചാര്‍ജിനും നാല് ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസുമുണ്ട്. സെസ് ഉള്‍പ്പെടെ 15 കോടി 75 ലക്ഷത്തില്‍ നിന്ന് കുറച്ചാല്‍ 12,88,26,000 രൂപയാകും കയ്യിലേക്ക് ലഭിക്കുന്നത്.
രണ്ടാം സമ്മാനക്കാരനെത്ര?
ഓണം ബമ്പര്‍ രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് 1 കോടി രൂപയാണ് ലഭിക്കുക. ഓരോ സീരീസിലും ഓരോരുത്തര്‍ക്ക് 1 കോടി രൂപ ലഭിക്കും. ഈ ഒരു കോടിയില്‍ നിന്ന് 10 ശതമാനം ഏജന്റ് കമ്മീഷന്‍ പോകും. ബാക്കി 90 ലക്ഷം രൂപ. ഇതില്‍ നിന്ന് 30 ശതമാനം ടിഡിഎസ് ഈടാക്കുന്നു. 27 ലക്ഷം രൂപയാണിത്. ബാക്കി 63 ലക്ഷം രൂപയില്‍ സെസ് ഈടാക്കിയതിന് ശേഷം 59,11,20 രൂപ വിജയിക്ക് ലഭിക്കും.
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)