Onam Bumper 2025 Winner: ബമ്പറടിച്ചയാളെ കിട്ടി; 25 കോടിയുടെ ഭാഗ്യവാൻ പെയിൻ്റ് കട ജീവനക്കാരൻ

Onam Bumper Winner Sarath S Nair: ഇക്കൊല്ലത്തെ ഓണം ബമ്പർ നേടിയത് നെട്ടൂർ സ്വദേശി. നെട്ടൂരുകാരനായ പെയിൻ്റ് കട ജീവനക്കാരനാണ് ബമ്പറടിച്ചത്.

Onam Bumper 2025 Winner: ബമ്പറടിച്ചയാളെ കിട്ടി; 25 കോടിയുടെ ഭാഗ്യവാൻ പെയിൻ്റ് കട ജീവനക്കാരൻ

ഓണം ബമ്പർ

Updated On: 

06 Oct 2025 13:20 PM

ഒടുവിൽ എല്ലാവരും തേടിയിരുന്ന ഓണം ബമ്പർ ഭാഗ്യവാനെ കണ്ടുകിട്ടി. ആലപ്പുഴ തുറവൂർ സ്വദേശിയായ ശരത് എസ് നായർക്കാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്. നെട്ടൂരിൽ നിന്നാണ് ടിക്കറ്റെടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ് ശരത്. ഓണം ബമ്പറെടുക്കുന്നത് ആദ്യമായാണെന്ന് ശരത് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം വിശ്വസിക്കാനായില്ലെന്നും ശരത് പ്രതികരിച്ചു.

25 കോടിയുടെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ഇയാൾ തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ഹാജരാക്കി. കൊച്ചി നെട്ടൂരിൽ ലതീഷിൻ്റെ കടയിൽ നിന്നാണ് ഇയാൾ ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും ടിക്കറ്റെടുത്തത് ആരാണെന്നതിനെപ്പറ്റി സൂചനയുണ്ടായിരുന്നില്ല. സമ്മാനം ലഭിച്ചത് ഒരു സ്ത്രീയ്ക്കാണെന്നതടക്കമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Also Read: Onam Bumper 2025: ‘എനിക്ക് ഒന്നും അറിയില്ല, ദയവായി ഉപദ്രവിക്കരുത്’; 25 കോടിയുടെ ഭാഗ്യശാലി കാണാമറയത്ത്

ഒന്നാം സമ്മാനം നെട്ടൂരിൽ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞതുമുതൽ മാദ്ധ്യമങ്ങളും പ്രദേശവാസികളും ആളെ തിരയുകയാണ്. ഇതിനിടെ പലയിടത്തുനിന്ന് പല റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടു. നെട്ടൂരിലെ വീട്ടമ്മയ്ക്കാണ് സമ്മാനം ലഭിച്ചതെന്നും ഇന്ന് ഉച്ചയ്ക്ക് 12ന് അവർ മാദ്ധ്യമങ്ങൾക്ക് മുമ്പിലെത്തുമെന്നും വാർത്തകൾ പരന്നു. ഇതോടെ മാദ്ധ്യമ പ്രവർത്തകർ 12ന് മുമ്പേ ഏജൻസിയിലെത്തി കാത്തിരുന്നു. ആരും വന്നില്ല. ലോട്ടറി ഏജന്റ് നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ മാദ്ധ്യമ പ്രവർത്തകർ ഒരു വീട്ടിലെത്തി. എന്നാൽ, താൻ ലോട്ടറി എടുത്തിരുന്നു എന്നും സമ്മാനം കിട്ടിയില്ലെന്നും ഇവർ പറഞ്ഞു.

ഇതിനിടയിലാണ് തന്ത്രപരമായി ബമ്പർ ജേതാവ് ബാങ്കിലെത്തിയത്. നെട്ടൂരിലെ ലോട്ടറി ഏജന്റായ എം ടി ലതീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. എറണാകുളം വൈറ്റിലയിലുള്ള ഭഗവതി ഏജൻസീസിൽ നിന്നെടുത്ത ടിക്കറ്റാണ് ലതീഷ് വിറ്റത്. TH 577825 എന്ന നമ്പറാണ് 25 കോടി രൂപ നേടിയത്. കമ്മീഷനായി ലതീഷിന് രണ്ടരക്കോടി രൂപയാണ് ലഭിക്കുക.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും