AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Onam Bumper 2026: ഓണം ബമ്പര്‍ വെറുമൊരു ഭാഗ്യപരീക്ഷണമല്ല…ജീവിതമാണ്; ഇവരെ അറിയാമോ?

Onam Bumper 2026: How Much Commission Do Lottery Agents Get? Prize Details: വലിയ മാറ്റങ്ങളോടെയാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ വിപണിയിലെത്തിയത്. സമ്മാനത്തുകയില്‍ വര്‍ധനവ് വരുത്തിയത് കൂടുതലാളുകളെ ഓണം ബമ്പര്‍ ലോട്ടറിയെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ടിക്കറ്റ് വില്‍പനയില്‍ ഇതിനകം തന്നെ വലിയ കുതിച്ചുച്ചാട്ടമുണ്ടായത് സര്‍ക്കാരിനും ഉയര്‍ന്ന വരുമാനം നേടാന്‍ സഹായിക്കും.

Onam Bumper 2026: ഓണം ബമ്പര്‍ വെറുമൊരു ഭാഗ്യപരീക്ഷണമല്ല…ജീവിതമാണ്; ഇവരെ അറിയാമോ?
ഓണം ബമ്പര്‍ ലോട്ടറി 2026 Image Credit source: Social Media
Shiji M K
Shiji M K | Published: 12 Sep 2026 | 12:36 PM

ഓണം ബമ്പര്‍ ലോട്ടറിക്ക് കേരളത്തിനകത്തും പുറത്തും ലഭിക്കുന്ന സ്വീകാര്യത ഒട്ടും ചെറുതല്ല. കോടികള്‍ സമ്മാനമായി ലഭിക്കുന്നത് കൊണ്ടുതന്നെ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണവും വളരെ വലുതാണ്. എന്നാല്‍ ഓണം ബമ്പര്‍ ഒരിക്കലും സമ്മാനം നേടുന്നവരെ മാത്രമല്ല സഹായിക്കുന്നത്. ലോട്ടറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒട്ടനവധിയാളുകള്‍ക്ക് ഓണം ബമ്പര്‍ സഹായമാകുന്നു. ടിക്കറ്റ് വില്‍പനയില്‍ സംഭവിക്കുന്ന വര്‍ധനവ് ഇവരെയും സന്തോഷത്തിലാഴ്ത്തുന്നു.

വലിയ മാറ്റങ്ങളോടെയാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ വിപണിയിലെത്തിയത്. സമ്മാനത്തുകയില്‍ വര്‍ധനവ് വരുത്തിയത് കൂടുതലാളുകളെ ഓണം ബമ്പര്‍ ലോട്ടറിയെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ടിക്കറ്റ് വില്‍പനയില്‍ ഇതിനകം തന്നെ വലിയ കുതിച്ചുച്ചാട്ടമുണ്ടായത് സര്‍ക്കാരിനും ഉയര്‍ന്ന വരുമാനം നേടാന്‍ സഹായിക്കും. സര്‍ക്കാരിനും ഭാഗ്യശാലികള്‍ക്കും മാത്രമല്ല, ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കും ഓണം ബമ്പര്‍ വഴി നേട്ടം തന്നെയാണ് ലഭിക്കുന്നത്. സമ്മാനാര്‍ഹമാകുന്ന ഓരോ ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കും എത്ര രൂപയാണ് കമ്മീഷനായി ലഭിക്കുന്നതെന്ന് അറിയാമോ?

ഓണം ബമ്പര്‍ ഏജന്റ് കമ്മീഷന്‍

ഒന്നാം സമ്മാനം-30 കോടി ഒന്നാം സമ്മാനത്തിന് 3 കോടി രൂപ ഏജന്റ് കമ്മീഷന്‍ നല്‍കുന്നു.

രണ്ടാം സമ്മാനം– 2,00,00,000 രൂപ ഏജന്റ് കമ്മീഷന്‍ നല്‍കും.

മൂന്നാം സമ്മാനം– ആകെ 50,00,000 രൂപയാണ് ഏജന്റ് കമ്മീഷന്‍.

നാലാം സമ്മാനം– 5,00,000 രൂപയാണ് നാലാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍.

അഞ്ചാം സമ്മാനം– അഞ്ചാം സമ്മാനത്തിന് ഏജന്റ് കമ്മീഷനായി 2,00,000 രൂപ നല്‍കും.

ആറാം സമ്മാനം– 2,70,00,000 രൂപ ഏജന്റ് കമ്മീഷന്‍ നല്‍കുന്നു.

ഏഴാം സമ്മാനം– 1,62,00,000 രൂപയാണ് ഓണം ബമ്പര്‍ ഏഴാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍.

എട്ടാം സമ്മാനം– ഓണം ബമ്പര്‍ 2026 എട്ടാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍ 1,37,70,000 രൂപയാണ്.

Also Read: Onam Bumper 2026: ഓണം ബമ്പര്‍ അടിക്കാന്‍ ഏത് ജില്ലയില്‍ നിന്ന് ടിക്കറ്റെടുക്കണം? പരീക്ഷിച്ചാലോ…

ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന

  • ഒന്നാം സമ്മാനം- 30 കോടി രൂപ
  • രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
  • മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
  • നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  • അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  • ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
  • ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
  • എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
  • ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
  • സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)

English Summary

Onam Bumper 2026 offers a major prize pool for lottery winners, while ticket agents also receive commission from ticket sales and prize distribution. The article explains the agent commission and the prize structure across different categories.

Follow Us