Onam Kit: വെളിച്ചെണ്ണ ഉൾപ്പെടെ 15 സാധനങ്ങൾ, ഓണക്കിറ്റ് ഇന്ന് മുതൽ

Onam Kit Distribution: കിറ്റ് വിതരണം സെപ്റ്റംബർ നാലിന് അവസാനിക്കും. സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പാക്ക് ചെയ്ത സാധനങ്ങൾ റേഷൻ കടകൾ വഴിയാണ് വിതരണം ചെയ്യുന്നത്.

Onam Kit: വെളിച്ചെണ്ണ ഉൾപ്പെടെ 15 സാധനങ്ങൾ, ഓണക്കിറ്റ് ഇന്ന് മുതൽ

Onam Kit

Published: 

26 Aug 2025 | 10:14 AM

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. 5,92,657 എ.എ.വൈ റേഷൻ(മഞ്ഞ) കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് കിറ്റ് നല്‍കുക. ക്ഷേമസ്ഥാപനത്തിലെ നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നല്‍കുക. ഇത്തരത്തില്‍ 10,634 കിറ്റുകള്‍ നല്‍കും.

വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ചൊവ്വാഴ്ച) രാവിലെ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഹാളില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. തുണി സഞ്ചി ഉൾപ്പെടെ 15 ഇനങ്ങൾ അടങ്ങിയതാണ് ഇത്തവണത്തെ കിറ്റ്. ഒരു കിറ്റിനുള്ള ചെലവ് 710 രൂപയോളമാണ്. ആകെ ചെലവ് 42, 83,36,610 രൂപയാണ്. കിറ്റ് വിതരണം സെപ്റ്റംബർ നാലിന് അവസാനിക്കും. സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പാക്ക് ചെയ്ത സാധനങ്ങൾ റേഷൻ കടകൾ വഴിയാണ് വിതരണം ചെയ്യുന്നത്.

ഓണക്കിറ്റിലെ ഇനങ്ങൾ

പഞ്ചസാര (ഒരു കിലോ)

വെളിച്ചെണ്ണ (അരലിറ്റര്‍)

തുവരപ്പരിപ്പ് (250 ഗ്രാം)

ചെറുപയര്‍ പരിപ്പ് (250ഗ്രാം)

വന്‍പയര്‍ (250 ഗ്രാം)

കശുവണ്ടി (50 ഗ്രാം)

മില്‍മ നെയ്യ് (50ഗ്രാം)

ചായപ്പൊടി (250 ഗ്രാം)

പായസം മിക്സ് (200 ഗ്രാം)

സാമ്പാര്‍പൊടി (100 ഗ്രാം)

മുളക് പൊടി (100 ഗ്രാം)

മഞ്ഞള്‍പൊടി (100 ഗ്രാം)

മല്ലിപൊടി (100ഗ്രാം)

ഉപ്പ് (ഒരു കിലോ)

തുണി സഞ്ചി

Related Stories
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
Kerala Coastal Alert issued: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം, ഈ ജില്ലകളിൽ കടലാക്രമണ സാധ്യത പ്രവചിച്ച് അധികൃതർ
Kozhikode Deepak Death : ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്നും
Kerala Lottery Result: ധനലക്ഷ്മി കടാക്ഷിച്ചത് ആരെ? ഇന്നത്തെ ഭാഗ്യനമ്പർ ഇതാണേ… ലോട്ടറി ഫലം അറിയാം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്