Onam Bonus: അടിച്ചുപൊളിക്കാം… പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ; 60 വയസിന് മുകളിലുള്ളവർക്കും ഉത്സവ ബത്ത

Onam Special Bonus For Kerala Backward Caste: സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെയുള്ളവർക്കാണ് ഓണസമ്മാനം. ഇതിനായി 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായി അധികൃതർ അറിയിച്ചു.

Onam Bonus: അടിച്ചുപൊളിക്കാം... പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ; 60 വയസിന് മുകളിലുള്ളവർക്കും ഉത്സവ ബത്ത

Onam Special Bonus

Published: 

20 Aug 2025 17:52 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവബത്ത നൽകുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. പട്ടികവർഗ കുടുംബങ്ങളിലെ 60 വയസ് കഴിഞ്ഞവർക്കാണ് ഉത്സവബത്ത നൽകുക. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് 1000 രൂപ നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇത്തവണത്തെ ഓണത്തിന് 60 വയസിന് മുകളിൽ പ്രായമുള്ള അർഹരായ 52,864 പട്ടിക വർഗക്കാർക്ക് 1000 രൂപ വീതം നൽകാനാണ് തീരുമാനം.

സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെയുള്ളവർക്കാണ് ഓണസമ്മാനം. ഇതിനായി 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായി അധികൃതർ അറിയിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബോണസ്

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകുന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. 2024-25 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങളാകും പുറപ്പെടുവിക്കുക. വ്യവസായ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മാർ​ഗനിർദ്ദേശം തയ്യാറാക്കുക.

ലൈഫ് പദ്ധതി; സർക്കാർ ഗ്യാരണ്ടിയോടെ വായ്പയെടുക്കാം

ലൈഫ് പദ്ധതി പ്രകാരം, നിലവിൽ നിർമ്മാണ പുരോഗതിയിലുള്ള 1,27,601 വീടുകൾക്ക് വായ്പ വിഹിതം ലഭ്യമാക്കും. ഇതിനായി ഈ ഇനത്തിൽ 1100 കോടി രൂപ സർക്കാർ ഗ്യാരണ്ടിയോടെ ഹഡ്കോയിൽ നിന്നും KURDFC മുഖേനയും വായ്പയെടുക്കുന്നതിന് അനുമതി നൽകി. കൂടാതെ ലൈഫ് ലിസ്റ്റിൽ പട്ടികജാതി, പട്ടികവർഗ്ഗ ഗുണഭോക്താക്കൾ കൂടുതലായി ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണ ധനസഹായം അവദിക്കുന്നതിന് 400 കോടി രൂപയും വായ്പയെടുക്കാം. ആകെ 1500 കോടി രൂപയാണ് ഇത്തരത്തിൽ വായ്പയെടുക്കാൻ അനുവദിക്കുക.

 

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും