Neyyattinkara Baby Death: ബിസ്കറ്റും മുന്തിരിയും കഴിച്ചു, പിന്നാലെ വായില്‍ നിന്ന് നുരയും പതയും; ഒരുവയസ്സുകാരൻ മരിച്ച സംഭവത്തിൽ അച്ഛൻ കസ്റ്റഡിയിൽ

One-Year-Old Boy Dies After Consuming Biscuits and Grapes: കൂലിപ്പണിക്കാരനായ ഷിജിൽ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോൾ വാങ്ങിയ ബിസ്‌കറ്റും മുന്തിരിയും കുട്ടിയെ കഴിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികയുടെ വായിൽ നിന്ന് നുരയും പതയും വന്നത്.

Neyyattinkara Baby Death: ബിസ്കറ്റും മുന്തിരിയും കഴിച്ചു, പിന്നാലെ വായില്‍ നിന്ന് നുരയും പതയും; ഒരുവയസ്സുകാരൻ മരിച്ച സംഭവത്തിൽ അച്ഛൻ കസ്റ്റഡിയിൽ

Neyyattinkara Baby Death

Published: 

18 Jan 2026 | 07:08 AM

തിരുവനന്തപുരം: ബിസ്കറ്റും മുന്തിരിയും കഴിച്ചതിനു പിന്നാലെ ഒരുവയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അച്ഛൻ കസ്റ്റഡിയിൽ. കാഞ്ഞിരംകുളം, ചാണി, തവ്വാവിള, ഷിജിൽ ഭവനിൽനിന്ന്‌ കവളാകുളം ഐക്കരവിള വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകൻ ഇഹാൻ(അപ്പു -ഒരു വയസും രണ്ടുമാസവും പ്രായം) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30-നായിരുന്നു സംഭവം.

കൂലിപ്പണിക്കാരനായ ഷിജിൽ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോൾ വാങ്ങിയ ബിസ്‌കറ്റും മുന്തിരിയും കുട്ടിയെ കഴിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികയുടെ വായിൽ നിന്ന് നുരയും പതയും വന്നത്. ഉടനെ ഷിജിലും കൃഷ്ണപ്രിയയും ചേർന്ന് ഇഹാനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

കുട്ടി മരിച്ചിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കൃഷ്ണപ്രിയയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കിയിരുന്നു. കുട്ടിയുടെ മരണത്തിൽ ഇവർ സംശയം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ രാവിലെ സംഭവസ്ഥലത്തെത്തിയ ഡിവൈഎസ്‌പിയും െഫാറൻസിക് വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചിരുന്നു. ആദ്യം ഭക്ഷ്യവിഷബാധയുണ്ടായെന്ന സംശയത്തിൽ ഭക്ഷ്യ സാമ്പിളുകൾ പോലീസ് ശേഖരിച്ചിരുന്നു.

Also Read:സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം; മോഹൻലാൽ മുഖ്യാതിഥി

ഇതിനു പിന്നാലെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയത്. പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമികനിഗമനത്തിൽ കുഞ്ഞിന്റെ അന്നനാളത്തിൽ രക്തം കട്ടപിടിച്ചുകിടന്നതായി കണ്ടെത്തി. തുടർന്നാണ് ഷിജിലിനെയും കൃഷ്ണപ്രിയയെയും ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലെത്തിച്ചത്. ഇവിടെ വച്ച് കൃഷ്ണപ്രിയ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷിജിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഷിജിൽ നൽകിയ ബിസ്‌കറ്റിൽ വിഷം കലർന്നിരിക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഇത് കൂടുതൽ ശാസ്ത്രീയപരിശോധനകൾക്കു ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. അതേസമയം ഷിജിലും കൃഷ്ണപ്രിയയും മൂന്നു മാസത്തിലേറെയായി പിരിഞ്ഞു താമസിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കൾ ഇടപെട്ടതിനെത്തുടർന്നാണ് ഇവർ വീണ്ടും ഒരുമിച്ചത്.

പച്ച വെളുത്തുള്ളി കഴിച്ചാൽ ഗുണങ്ങൾ പലതുണ്ട്
വിവാദ ചിത്രം ടോക്സിക്കിൽ യഷിൻ്റെ പ്രതിഫലം!
തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാനും ഒരു രീതിയുണ്ട്‌
നാരങ്ങ ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാം! ദാ ഇങ്ങനെ
കഞ്ചാവ് ഉണക്കാനിട്ട ശേഷം കോഴിക്കോട് ബീച്ചില്‍ കിടന്നുറങ്ങുന്ന യുവാവ്‌
മനുഷ്യത്വം മരിച്ചിട്ടില്ല; വൈദ്യുതാഘാതമേറ്റ കുരങ്ങിനെ സിപിആര്‍ നല്‍കി രക്ഷിക്കുന്ന ലൈന്‍മാന്‍
ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം; ബിഹാറിലെ മോത്തിഹാരിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
ഒറ്റനോട്ടത്തിൽ കണ്ടാൽ പെരുമ്പാമ്പാണെന്നെ പറയൂ, പക്ഷേ ഇനം വേറെയാ! അണലി