PV Anvar – P Sasi : വിഡി സതീശനെതിരായ അഴിമതിയാരോപണം; അൻവർ പറഞ്ഞത് പച്ചക്കള്ളമെന്ന് പി ശശി

Accusations Made By PV Anvar Are Baseless Says P Sasi : പിവി അൻവറിൻ്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. വിഡി സതീശനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ താൻ ആവശ്യപ്പെട്ടെന്ന അൻവറിൻ്റെ ആരോപണത്തെയാണ് ശശി തള്ളിയത്. അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

PV Anvar - P Sasi : വിഡി സതീശനെതിരായ അഴിമതിയാരോപണം; അൻവർ പറഞ്ഞത് പച്ചക്കള്ളമെന്ന് പി ശശി

പി ശശി, പിവി അൻവർ

Updated On: 

14 Jan 2025 | 08:43 AM

മുൻ എംഎൽഎ പിവി അൻവറിൻ്റെ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ താൻ ആവശ്യപ്പെട്ടു എന്ന തരത്തിൽ അൻവർ ഉദ്ദേശിച്ച ആരോപണത്തെയാണ് പി ശശി തള്ളിയത്. അടിസ്ഥാനരഹിതമായ പ്രസ്താവനയാണിത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അൻവർ പറഞ്ഞതുപോലൊരു സംഭവമുണ്ടായിട്ടില്ലെന്ന് പി ശശി പറഞ്ഞു. ഇത് അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ ആരോപണമാണ്. പുതിയ രാഷ്ട്രീയ അഭയം ഉറപ്പാക്കാനായുള്ള ഗൂഢാലോചനയാണിത്. അൻവർ നുണ പറഞ്ഞും പ്രചരിപ്പിച്ചും മാത്രം നിലനിൽക്കാൻ കഴിയുന്ന പരമ ദയനീയമായ അവസ്ഥയിലെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്താൻ അൻവർ നടത്തുന്ന നീക്കങ്ങൾ ജനം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 13നാണ് എംഎൽഎ സ്ഥാനത്തുനിന്ന് രാജി വച്ച് പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേരുന്നതായി അറിയിച്ചത്. രാജി അറിയിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ പി ശശി, എഡിജിപി എംആർ അജിത് കുമാർ, മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് എന്നിവർക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് അദ്ദേഹം അഴിച്ചുവിട്ടത്.

തന്നെ ഒരു സ്ഥലത്ത് കൊണ്ടുപോയി ലോക്ക് ചെയ്യണമെന്നതായിരുന്നു പണ്ടുമുതലേ പി ശശിയുടെ പദ്ധതി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആരോപണമുന്നയിക്കാൻ ആവശ്യപ്പെട്ടത് പി ശശി നേരിട്ടാണ്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവിനും കുടുംബത്തിനും ഉണ്ടായ മാനഹാനിയിൽ മാപ്പ് ചോദിക്കുന്നു എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Also Read : PV Anvar : കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവി ആക്രമണമാണെന്ന് ‘ദീദി’യോട് പറഞ്ഞു; രാജിയ്ക്കുള്ള കാരണമറിയിച്ച് പിവി അൻവർ

സുജിത് ദാസ് ഏകപക്ഷീയമായി ഒരു സമുദായത്തെ തെറ്റുകാരാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്, മരം മുറി തുടങ്ങി വിവിധ വിഷയങ്ങളിൽ താൻ പലതവണ മുഖ്യമന്ത്രിയടക്കമുള്ളവരോട് പ്രതികരണമറിയിച്ചതാണ്. ഇക്കാര്യങ്ങൾ താൻ തന്നെ പൊതുജനങ്ങളോട് തുറന്നുപറയണമെന്നും തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും സിപിഎം പാർട്ടി നേതാക്കളിൽ നിന്ന് നിർദ്ദേശം ലഭിച്ചു. ഇതോടെയാണ് ഇക്കാര്യങ്ങൾ താൻ പരസ്യപ്പെടുത്താൻ തുടങ്ങിയത്. മുഖ്യമന്ത്രി ഒരു കോക്കസിൽ കുടുങ്ങിക്കിടക്കുന്നു. അദ്ദേഹത്തെ കുറ്റക്കാരനാക്കില്ല. എന്നാൽ, അദ്ദേഹം ഒറ്റയടിക്ക് തന്നെ തള്ളിപ്പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ് ഇത് എത്തിനിൽക്കുന്നതെന്ന് മനസിലായി. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതോടെ തന്നെ പിന്തുണച്ചിരുന്ന നേതാക്കൾ പിന്തുണ പിൻവലിച്ചു. വിളിച്ചാൽ ഫോണെടുക്കാതായി.

രാജിവെക്കണമെന്ന പ്ലാൻ കൊൽക്കത്തയിലേക്ക് പോയപ്പോൾ ഇല്ലായിരുന്നു എന്നും അൻവർ പറഞ്ഞിരുന്നു. കേരളം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവി ആക്രമണമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് പറഞ്ഞു. പാർട്ടിയുമായി സഹകരിച്ചാൽ ഇക്കാര്യം രാഹുൽ ഗാന്ധിയുമായും ഇൻഡ്യാ മുന്നണി നേതാക്കളുമായും ചർച്ച ചെയ്യുമെന്നും പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും മമത പറഞ്ഞു. പാർട്ടി കോർഡിനേറ്ററായി നിന്ന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് രാജിവച്ച് പാർട്ടിയിൽ ചേരാമെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ തന്നെ രാജിവെക്കാൻ മമത അഭ്യർത്ഥിച്ചു. 11ആം തീയതി സ്പീക്കർക്ക് രാജി അറിയിച്ചുകൊണ്ടുള്ള മെയിൽ അയച്ചു എന്നും അദ്ദേഹം പറഞ്ഞു.

Related Stories
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ