AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PT Kunju Muhammed Assault Case: ലൈംഗികാതിക്രമക്കേസില്‍ പി.ടി. കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മൂന്‍കൂര്‍ ജാമ്യം

PT Kunju Muhammed Assault Case: പോലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം, സമാന കേസുകളിൽ അകപ്പെടാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് കുഞ്ഞുമുഹമ്മദിനെ മുൻകൂർ ജാമ്യം കോടതി അനുവദിച്ചത്...

PT Kunju Muhammed Assault Case: ലൈംഗികാതിക്രമക്കേസില്‍ പി.ടി. കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മൂന്‍കൂര്‍ ജാമ്യം
Pt Kunju Muhammed
ashli
Ashli C | Updated On: 20 Dec 2025 17:45 PM

തിരുവനന്തപുരം: ലൈംഗികാതിക്രമകേസിൽ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. ചലച്ചിത്ര പ്രവർത്തകർ നൽകിയ ലൈംഗികാതിക്രമക്കേസിൽ ആണ് കുഞ്ഞുമുഹമ്മദിന് കോടതി ജാമ്യം അനുവദിച്ചത്. ഉത്തരവ് ലഭിച്ച ഏഴു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം. പോലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം, സമാന കേസുകളിൽ അകപ്പെടാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് കുഞ്ഞുമുഹമ്മദിനെ മുൻകൂർ ജാമ്യം കോടതി അനുവദിച്ചത്. കഴിഞ്ഞദിവസം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം പൂർത്തിയായിരുന്നു.

ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്നും കുഞ്ഞഹമ്മദിന് ജാമ്യം നൽകരുത് എന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. കേസ് രാഷ്ട്രീയപ്രേരിതം ആണെന്നും ഗൂഢാലോചന സംശയിക്കുന്നതുമായി പിടി കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി മലയാള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന ജോലിക്കിടയിൽ സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്നാണ് ചലച്ചിത്രപ്രവർത്തകരുടെ പരാതി. തിരുവനന്തപുരത്തെ ഒരു പ്രമുഖ ഹോട്ടലിൽ വച്ച് തന്നോട് മോശമായി പെരുമാറിയ എന്നാണ് കേസിൽ ആരോപിക്കുന്നത്. ചലച്ചിത്രപ്രവർത്തക മുഖ്യമന്ത്രിക്ക് നേരിട്ടാണ് ആദ്യം പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി 13 ദിവസത്തിന കേസെടുക്കാൻ ഇത്രയും വൈകിയതിന്ഡബ്ല്യുസിസി അടക്കമുള്ള സംഘടനകൾ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.

ALSO READ:ലൈംഗികാതിക്രമ പരാതിയില്‍ കഴമ്പുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി. കുഞ്ഞുമുഹമ്മദ്

അതേസമയം തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ലൈംഗികാതിക്രമകേസിൽ മുൻകൂർ ജാമ്യത്തിനായി കുഞ്ഞുമുഹമ്മദ് അപേക്ഷ നൽകിയത്. ഇയാൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തിരുന്നത്. സംവിധായകനെതിരായ കേസിൽ കഴമ്പുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് ലഭിച്ച സൂചന. സംഭവം നടന്നു എന്ന് ആരോപിക്കുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു.