Ashirnanda Death: ആശിർനന്ദയുടെ മരണം; മുൻ പ്രിൻസിപ്പാൾ അടക്കം 3 അധ്യാപകർക്കെതിരെ കേസ്

Palakkad Ashirnanda Death Case: മുൻ പ്രിൻസിപ്പൾ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെ ജെജെ 75-ാം വകുപ്പുപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂൺ 23 നാണ് വിദ്യാർത്ഥിനിയായ ആശിർനന്ദ ആത്മഹത്യ ചെയ്തത്.

Ashirnanda Death: ആശിർനന്ദയുടെ മരണം; മുൻ പ്രിൻസിപ്പാൾ അടക്കം 3 അധ്യാപകർക്കെതിരെ കേസ്

Ashirnanda

Updated On: 

03 Aug 2025 | 12:46 PM

പാലക്കാട്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ആശിർനന്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ കേസ്. പാലക്കാട് മണ്ണാർകാട് സെന്റ് ഡോമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആശിർനന്ദ. കോടതിയുടെ അനുമതിയോടെയാണ് മൂവർക്കുമെതിരെ കെസെടുത്തിട്ടുള്ളത്. മുൻ പ്രിൻസിപ്പൽ അടക്കം 3 അധ്യാപകർക്കെതിരെയാണ് ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തിരിക്കുന്നത്.

മുൻ പ്രിൻസിപ്പൾ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെ ജെജെ 75-ാം വകുപ്പുപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂൺ 23 നാണ് വിദ്യാർത്ഥിനിയായ ആശിർനന്ദ ആത്മഹത്യ ചെയ്തത്.

മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസിൽ നിന്ന് മാറ്റിയിരുത്തിയെന്നും ഇതിൻ്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നുമാണ് രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നത്. പരാതിയെ തുടർന്ന് നടന്ന വ്യാപക പ്രതിഷേധത്തിന് പിന്നാലെ പ്രിൻസിപ്പാൾ ഉൾപ്പെടെ മൂന്നു ജീവനക്കാരെ സ്കൂൾ മാനേജ്മെൻ്റ് പുറത്താക്കിയിരുന്നു.

പ്രിൻസിപ്പാൾ ഒ പി ജോയ്സി, ജീവനക്കാരായ സ്റ്റെല്ല ബാബു, എ ടി തങ്കം എന്നിവരെയാണ് സ്കൂൾ അധികൃതർ പുറത്താക്കിയത്. വൈകിട്ട് സ്കൂൾ വിട്ടെത്തിയ ആശിർനന്ദയെ രാത്രിയോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെയാണ് കുടുംബം സ്കൂളിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

Related Stories
Kerala Lottery Result: നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ ? ഭാഗ്യനമ്പർ ഇതാ…കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
Sabarimala Astrological Prediction: ശബരിമല ദേവപ്രശ്‌ന വിധി ശ്രദ്ധേയമാകുന്നു; 2014-ലെ പ്രവചനങ്ങൾ സ്വർണ്ണക്കൊള്ളക്കേസോടെ ചർച്ചകളിൽ
Deepak Death Case: ദീപക് ആത്മഹത്യ ചെയ്തത് മനം നൊന്ത്; ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്, ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
Kerala Weather Update: മഴ പോയിട്ടില്ല, ചൂടും സഹിക്കണം; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ, കാലാവസ്ഥ ഇങ്ങനെ…
Kerala Rail Projects: അങ്കമാലി-എരുമേലി ശബരിപാതയും ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലും സത്യമാകുന്നു… സൂചനയുമായി റെയിൽവേ
Sabarimala Gold Theft: ദൈവത്തിന്റെ സ്വർണം മോഷ്ടിച്ചതല്ലേ? എൻ വാസുവിന്റെ ജാമ്യം സുപ്രീം കോടതിയും തള്ളി
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ