AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Special train service: യാത്രക്കാർ ആവശ്യപ്പെട്ടു… റെയിൽവേ കേട്ടു പാലക്കാട്-കണ്ണൂർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി

Palakkad-Kannur Special Train Service Extended : നവംബർ 10-ന് ആരംഭിച്ച ഈ ട്രെയിൻ സർവീസ് നവംബർ 26 - ന് അവസാനിക്കാനിരിക്കുകയായിരുന്നു. ഇത് ദൂര യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

Special train service: യാത്രക്കാർ ആവശ്യപ്പെട്ടു…  റെയിൽവേ കേട്ടു പാലക്കാട്-കണ്ണൂർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി
Special TrainImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 10 Sep 2025 15:11 PM

പാലക്കാട് : ട്രെയിനുകളുടെ സമയം, എണ്ണം, സ്റ്റോപ്പുകൾ എപ്പോഴും ചർച്ചയാകാറുണ്ട്. പലപ്പോഴും യാത്രക്കാരുടെ സൗകര്യം പരി​ഗണിച്ച് ഉത്സവ സീസണുകളിൽ കൂടുതൽ ട്രെയിൻ അനുവദിക്കാറും ഉണ്ട്. ഇത്തരത്തിൽ ഒന്നായിരുന്നു പാലക്കാട് – കണ്ണൂർ സ്‌പെഷ്യൽ ട്രെയിൻ സർവീസ്.

ഇത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായിരുന്നു. ഇപ്പോൾ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് പാലക്കാട് – കണ്ണൂർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഈ മാസം 31 വരെ ദീർഘിപ്പിച്ചു എന്ന വിവരമാണ് പുറത്തുവരുന്നത്. നവംബർ 10-ന് ആരംഭിച്ച ഈ ട്രെയിൻ സർവീസ് നവംബർ 26 – ന് അവസാനിക്കാനിരിക്കുകയായിരുന്നു. ഇത് ദൂര യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

ഈ സ്പെഷ്യൽ ട്രെയിൻ എല്ലാ ദിവസവും രാവിലെ 6. 30- ന് പാലക്കാടു നിന്ന് യാത്ര ആരംഭിച്ച് ഒറ്റപ്പാലം, ഷൊർണൂർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശ്ശേരി എന്നീ പ്രധാന സ്റ്റേഷനുകളിലൂടെ കടന്നു പോകും. തുടർന്ന് രാവിലെ 11.00- ന് കണ്ണൂരിലെത്തും.
തിരിച്ച്, കണ്ണൂരിൽ നിന്ന് വൈകുന്നേരം 3. 30-ന് പുറപ്പെട്ട് രാത്രി 8. 00 – ന് പാലക്കാട് എത്തിച്ചേരും. റെയിൽവേ അധികൃതർ പുറത്തുവിട്ട പുതിയ സമയക്രമം അനുസരിച്ച് ഈ സർവീസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും.