സ്കൂളിലെ വെടിവെപ്പ്: തോക്ക് ഉത്തരേന്ത്യൻ, ബുള്ളറ്റ് പഞ്ചാബ്; വിദ്യാർഥി ജു​വ​നൈൽ ഹോമിൽ, അ‌മ്മയ്ക്കെതിരേ കേസ്

Palakkad Paruthur school shooting case Update: 24ന് രാവിലെ 11 മണിയോടെ സ്കൂളിൽ രണ്ടാമത്തെ പിരീഡിലായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. അ​ഞ്ചു വെടിയുണ്ടകളുള്ള റിവോൾവറിൽ നിന്ന് രണ്ട് തവണയാണ് വെടി പൊട്ടിയത്. ഒരു വെടിയുണ്ട ക്ലാസ്മുറിയുടെ ചുമരിൽ തറച്ചപ്പോൾ മറ്റൊന്നു സഹപാഠിയുടെ തോളിനോടു ചേർന്നു ശരീരത്തിൽ തുളച്ചുകയറി. ബാക്കി മൂന്ന് തിരകൾ തോക്കിൽ അ‌വശേഷിച്ചിരുന്നു.

സ്കൂളിലെ വെടിവെപ്പ്: തോക്ക് ഉത്തരേന്ത്യൻ, ബുള്ളറ്റ് പഞ്ചാബ്; വിദ്യാർഥി ജു​വ​നൈൽ ഹോമിൽ, അ‌മ്മയ്ക്കെതിരേ കേസ്

Palakkad Paruthur School Shooting Case Update

Published: 

26 Nov 2026 | 03:32 PM

പാലക്കാട്: തൃത്താല പരുതൂർ ഹയർസെക്കൻഡറി സ്കൂളിലെ വെടിവെപ്പ് കേസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ പരുക്കേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ഒരു ദിവസം കൂടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. കുട്ടിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട ആശുപത്രിയിൽ നിന്ന് ഇന്ന് തൃത്താല പോലീസ് ശേഖരിക്കും. സംഭവത്തിൽ കൂടുതൽ അ‌ന്വേഷണം നടന്നുവരികയാണ്. കുട്ടിയുടെ കയ്യിലുണ്ടായിരുന്നത് ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അ‌പകടത്തിന് പിന്നാലെ, തോക്കുമായി എത്തിയ കുട്ടിയുടെ അമ്മയ്ക്കെതിരേ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

വിദ്യാർഥി സഹപാഠിയെ പരുക്കേൽപ്പിക്കണമെന്ന ഉദ്ദേശത്തോടെ തോക്കുമായി എത്തിയതല്ലെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന തോക്ക് കൗതുകത്തിന് സഹപാഠികളെ കാണിക്കാനായി കൊണ്ടുവരികയും അ‌ബദ്ധത്തിൽ വെടി ശരീരത്തിൽ കൊള്ളുകയുമായിരുന്നു എന്നണ് പോലീസ് നൽകുന്ന സൂചന. അ‌തേസമയം തോക്കിനെ സംബന്ധിച്ച് അ‌ന്വേഷണം തുടരുന്നുണ്ട്. കുട്ടിയുടെ ​കൈയിൽ ഇത് എങ്ങനെയെത്തി എന്നും അ‌ന്വേഷിക്കുന്നുണ്ട്.

ALSO READ: പൊന്നാനിയിൽ കടലിൽവച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; രണ്ട് പേർക്ക് പരുക്ക്

24ന് രാവിലെ 11 മണിയോടെ സ്കൂളിൽ രണ്ടാമത്തെ പിരീഡിലായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. അ​ഞ്ചു വെടിയുണ്ടകളുള്ള റിവോൾവറിൽ നിന്ന് രണ്ട് തവണയാണ് വെടി പൊട്ടിയത്. ഒരു വെടിയുണ്ട ക്ലാസ്മുറിയുടെ ചുമരിൽ തറച്ചപ്പോൾ മറ്റൊന്നു സഹപാഠിയുടെ തോളിനോടു ചേർന്നു ശരീരത്തിൽ തുളച്ചുകയറി. ബാക്കി മൂന്ന് തിരകൾ തോക്കിൽ അ‌വശേഷിച്ചിരുന്നു.

0.22 റിവോൾവർ ആണ് കുട്ടിയിൽ നിന്ന് പിടിച്ചെടുത്തത്. ഇത് ഉത്തരേന്ത്യയിൽ നിർമ്മിച്ച തോക്ക് ആണെന്നും തോക്കിനുള്ളിലെ ബുള്ളറ്റ് പഞ്ചാബിൽ നിർമ്മിച്ചതാണെന്നും പൊലീസ് പറയുന്നു. തോക്ക് കുട്ടിയുടെ മുത്തച്ഛന്റേതാണ് എന്നാണ് പ്രാഥമിക വിവരം. ലൈസൻസില്ലാത്ത ഈ തോക്ക് പരമ്പരാഗതമായി കൈമാറി വന്നതാണോ, വേറെ ഏത് മാർഗത്തിലാണ് ഇത് വീട്ടിലെത്തിയത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

നിലവിൽ കുട്ടിയും അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സഹോദരങ്ങൾ പുറത്താണ്. ലൈസൻസില്ലാത്തതും നിയമപ്രകാരം കൈവശം വയ്ക്കാൻ പാടില്ലാത്തതുമായ നാടൻതോക്ക് വീട്ടിൽ സൂക്ഷിച്ചതിന് കുട്ടിയുടെ അ‌മ്മയ്ക്ക് എതിരേ ആംസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ രണ്ടു മുതൽ അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

English Summary

In connection with the shooting incident at Paruthur Higher Secondary School in Thrithala, Palakkad, a ninth-grade student has been shifted to the Juvenile Home at Vellimadukunnu, Kozhikode, until December 5. Although the condition of the student injured in the incident is satisfactory, he will remain under observation at a private hospital in Kottakkal for one more day. The police have registered a case against the mother of the student, who had arrived at the scene carrying a firearm.

Loading...
Unable to load recommendations.
Follow Us
സ്വർണവില തിരിച്ചുകയറി; ഇനി ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ
കറുത്ത എള്ളോ വെളുത്ത എള്ളോ ശരീരത്തിന് ഏറ്റവും ഗുണകരം?
തക്കാളി ജാം ഉണ്ടാക്കിയാലോ, ഹെൽത്തിയാണ് ഈസിയും
വില 1.49 ലക്ഷം, Aerox 155 - യമഹയുടെ പ്രീമിയം സ്റ്റൈൽ സ്കൂട്ടർ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ