Aswathy Sreekanth: ‘അടികിട്ടിയ നമ്മളൊക്കെ നല്ലതാണോ? നാൽപ്പത് വയസ്സുകാരെപോലെ നാല് വയസ്സുകാരി പെരുമാറണം… അതിനുള്ള മാർ​ഗം അടിയും’; അശ്വതി ശ്രീകാന്ത്

Aswathy Sreekanth About Palakkad Student Issue: വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി കമൻ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. തൻ്റെ മകനായിരുന്നുവെങ്കിൽ കൊന്നുകളയുമെന്നും, അവനെ ഒരടിക്ക് തീർക്കണമെന്നുമെല്ലാമാണ് കമൻ്റുകൾ വന്നത്. നമ്മുടെ പേരൻ്റിങ് രീതിയിൽ വരുത്തേണ്ട മാറ്റങ്ങളും ഇക്കാര്യത്തിൽ കുട്ടികൾ മാത്രമല്ല തെറ്റുകാരെന്നുമാണ് അശ്വതി പറയുന്നത്.

Aswathy Sreekanth: അടികിട്ടിയ നമ്മളൊക്കെ നല്ലതാണോ? നാൽപ്പത് വയസ്സുകാരെപോലെ നാല് വയസ്സുകാരി പെരുമാറണം... അതിനുള്ള മാർ​ഗം അടിയും; അശ്വതി ശ്രീകാന്ത്

അശ്വതി ശ്രീകാന്ത്.

Updated On: 

23 Jan 2025 10:59 AM

നടിയായും നർത്തികിയായും അവതാരികയായും നമുക്ക് ഏറെ സുപരിജിതയാണ് അശ്വതി ശ്രീകാന്ത് (Aswathy sreekanth). താരത്തിന് രണ്ട് പെൺമക്കളാണുള്ളത്. വിവാദ സംഭവങ്ങളിലും മറ്റ് പല സാമൂഹിക വിഷയങ്ങളിലും അശ്വതി സോഷ്യൽ മീഡിയിലൂടെ പങ്കുവയ്ക്കുന്ന എഴുതുകളിലൂടെ പലപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്. ഇപ്പോഴിതാ മറ്റൊരു വിഷയത്തിൽ ഫേസ്ബുക്കിലൂടെ തൻ്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് അശ്വതി.

കഴിഞ്ഞ ദിവസമാണ് പാലക്കാട് ആനക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തുന്നതിൻ്റെ വീഡിയോ പുറത്തുവന്നത്. തൻ്റെ ഫോൺ പിടിച്ചുവെച്ചതിനെ ചോദ്യം ചെയ്ത അധ്യാപകന് നേരെ ആയിരുന്നു വിദ്യാർത്ഥിയുടെ കടന്നുകയറ്റം. കൊന്നുകളയുമെന്നടക്കം ഭീഷണി മുഴക്കികൊണ്ടുള്ള അധ്യാപകനോടുള്ള വിദ്യാർത്ഥിയുടെ രോക്ഷം വീഡിയോയിൽ വ്യക്തമാണ്. ഇതേ വിഷയത്തിൽ തന്നെയാണ് അശ്വതിയുടെ കുറിപ്പും. നമ്മുടെ പേരൻ്റിങ് രീതിയിൽ വരുത്തേണ്ട മാറ്റങ്ങളും ഇക്കാര്യത്തിൽ കുട്ടികൾ മാത്രമല്ല തെറ്റുകാരെന്നുമാണ് അവർ പറയുന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി കമൻ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. തൻ്റെ മകനായിരുന്നുവെങ്കിൽ കൊന്നുകളയുമെന്നും, അവനെ ഒരടിക്ക് തീർക്കണമെന്നുമെല്ലാമാണ് കമൻ്റുകൾ വന്നത്. അടികൊണ്ടു വളരാത്തതിന്റെ ദോഷമാണിതെന്നും കമന്റുകൾ ധാരാളം വരുന്നുണ്ട്. ഇതിനെതിരെകൂടിയാണ് അശ്വതി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

അദ്ധ്യാപകനോട് ഭീഷണി മുഴക്കുന്ന കുട്ടിയെക്കുറിച്ചുള്ള വാർത്തയുടെ താഴെ അടികൊണ്ടു വളരാത്തതിന്റെ ദോഷമാണെന്ന് കമന്റുകൾ കണ്ടു എന്ന് പറഞ്ഞാണ് അശ്വതി പോസ്റ്റ് തുടങ്ങുന്നത്. അടികൊള്ളാത്തത് കൊണ്ട് മാത്രമാണ് ഇന്നത്തെ കുട്ടികൾ വഴി തെറ്റുന്നതെന്ന് പറയാൻ കഴിയില്ലെന്നും അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണോ എന്നും അവർ പറഞ്ഞു. നാട്ടിലെ കുറ്റവാളികളൊക്കെ ശാസനകൾ കിട്ടാതെ ലാളിച്ച് വഷളാക്കപ്പെട്ടവരാണെന്ന് വിശ്വസിക്കുന്നുണ്ടോ? മോശമായ ബാല്യത്തിലൂടെ കടന്നു പോയവരാണ് അവരെല്ലാം.

അർഹിക്കുന്ന ശ്രദ്ധയോ സ്നേഹമോ വൈകാരിക സുരക്ഷിതത്വമുള്ള ചുറ്റുപാടുകൾ ഇങ്ങനെയുള്ള സാഹചര്യത്തിലൂടെ കടന്നുപോകുന്ന കുട്ടികളാണ് മിക്കപ്പോഴും സമൂഹത്തിലും കുടുംബത്തിലും പ്രശ്നക്കാരാവുന്നത്. അഗ്രെസ്സീവ് ആയി പെരുമാറുന്ന കുട്ടികളെ നോക്കിയാൽ, മിക്കവാറും അതിലേറെ അഗ്രെസ്സീവായിരിക്കും അവരുടെ മാതാപിതാക്കൾ. ഇമോഷനെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മാതാപിതാക്കൾ പറഞ്ഞു കൊടുക്കണം. അടി എന്നത് അതിന് പരിഹാരമല്ല. അറിയാത്ത രോഗത്തിന് മരുന്നു കൊടുക്കും പോലെയാണത്.

പഠന വൈകല്യമാണോ വീട്ടിലെ സാഹചര്യമാണോ മറ്റെന്തെങ്കിലും ആണോ അവരെ പ്രശ്നക്കാരാക്കിയത് എന്നറിയാൻ അദ്ധ്യാപകരും ശ്രമിക്കണം. അങ്ങനെ ചെയ്യുന്നവർ ചുരക്കമാണ്. ഭയമുണ്ടാക്കി മനുഷ്യനെ നിയന്ത്രിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അടിയും പരിഹാസവും നൽകാതെ അവരെയെല്ലാം ശ്രദ്ധിച്ചിരുന്നേൽ പലരുടെയും ജീവിതം മാറിപോയേനെ.

അതായത് നാൽപ്പത് വയസ്സുകാരെപോലെ നാല് വയസ്സുകാരി പെരുമാറണമെന്ന് പ്രതീക്ഷിക്കുന്നതാണ് നമ്മുടെ സമൂഹം. അതിന് മാർ​ഗമായി കാണുന്നത് അടിയും. ലോകം മാറുന്നതിനു അനുസരിച്ച് പേരെന്റ്റിംഗ് രീതികളിലും മാറ്റം വരണം. അടിയും അപമാനവും ഏറ്റ് സ്ട്രോങ്ങ്‌ ആവാത്തത് കൊണ്ടല്ല കുട്ടികൾ കയറെടുക്കുന്നത് എന്ന് നാം ചിന്തിക്കണം.

അശ്വതി ശ്രീകാന്തിൻ്റെ പോസ്റ്റ്

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും