Temple Pond death: പാലക്കാട് ഇരട്ട സഹോദരങ്ങളെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
ചിറ്റൂർ സ്വദേശിയായ കാശി വിശ്വനാഥന്റെ മക്കളാണ് ഇരുവരും. രണ്ടുപേരെയും ഇന്നലെ വൈകുന്നേരം മുതൽ കാണാതായിരുന്നു.
പാലക്കാട്: ചിറ്റൂരിൽ ഇരട്ട സഹോദരങ്ങളെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 14 വയസ്സുള്ള കുട്ടികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാമൻ ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ചിറ്റൂർ സ്വദേശിയായ കാശി വിശ്വനാഥന്റെ മക്കളാണ് ഇരുവരും. രണ്ടുപേരെയും ഇന്നലെ വൈകുന്നേരം മുതൽ കാണാതായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ ക്ഷേത്രത്തിലെ കുളത്തിൽ മരിച്ച നിലയിൽ കാണുന്നത്. രണ്ടുപേർക്കും നീന്തൽ അറിയില്ല. ക്ഷേത്രക്കുളത്തിൽ ചൂണ്ട ഇടാൻ എത്തിയതായിരിക്കാം എന്നാണ് നാട്ടുകാർ പറയുന്നത്. ഇവർ എത്തിയ ഇലക്ട്രിക് സ്കൂട്ടർ കുളത്തിന്റെ പരിസരത്തു നിന്നും കണ്ടെത്തി.
എസ് എസ് കെ ഫണ്ട് കിട്ടാൻ സാധ്യത എന്ന് വിദ്യാഭ്യാസ മന്ത്രി
കേരളത്തിലെ എസ് എസ് കെയുടെ ഫണ്ട് കിട്ടാൻ സാധ്യതയുണ്ട് എന്ന സൂചന നൽകിയ വിദ്യാഭ്യാസ മന്ത്രി. പത്താം തീയതി ഡൽഹിയിലേക്ക് പോകുന്നുണ്ട് അവിടെവെച്ച് ഇതേക്കുറിച്ച് ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായുള്ള ചർച്ച പോസിറ്റീവ് ആയിരുന്നുവെന്നും വ്യക്തമാക്കി. പി എം ശ്രീ ധാരണ പത്രത്തിൽ ഒപ്പുവെച്ചതോടെ കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള എല്ലാ ഫണ്ടുകളും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന കേരളത്തിന് ഇത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സിപിഐ ഇടഞ്ഞതാണ് പദ്ധതിയിൽ നിന്നും പിന്മാറാനുള്ള കാരണം.
അതേസമയം പി എം ശ്രീ യിൽ നിന്നും പിന്മാറാനുള്ള കേരളത്തിന്റെ തീരുമാനം അറിയില്ലെന്നായിരുന്നു കേന്ദ്രം പ്രതികരിച്ചത്. മാത്രമല്ല പദ്ധതിയിൽ നിന്നും പിന്മാറും എന്ന സൂചന എത്തിയതോടെ എസ്എസ്കെയുടെ ഫണ്ടും കേന്ദ്രം പിടിച്ചു വയ്ക്കും എന്ന് റിപ്പോർട്ടും എത്തിയിരുന്നു.