Palakkad Women Assault: സ്‌കൂട്ടറിൽ പോയ യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ
Vadakkancherry Women Assault Case: യുവതി ബഹളം വെച്ചതോടെ സ്ഥലത്തു നിന്ന് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പൊലീസ് പിടികൂടിയത്. വിഷ്ണു മുമ്പും പോക്‌സോ കേസിൽ പ്രതിയാണെന്നാണ് പോലീസ് സൂചിപ്പിച്ചു.
പാലക്കാട്: സ്‌കൂട്ടറിൽ പോകവെ യുവതിയെ വാഹനം ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രിയോടെ വടക്കഞ്ചേരിയിലാണ് സംഭവം. പട്ടിക്കാട് സ്വദേശി വിഷ്ണു (25) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവതി സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയാണ്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ പ്രതി ബൈക്കിൽ പിന്തുടർന്നു. തുടർന്ന് ബൈക്കുകൊണ്ട് സ്‌കൂട്ടർ വീഴ്ത്തിയ ശേഷമാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
യുവതി ബഹളം വെച്ചതോടെ സ്ഥലത്തു നിന്ന് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പൊലീസ് പിടികൂടിയത്. വിഷ്ണു മുമ്പും പോക്‌സോ കേസിൽ പ്രതിയാണെന്നാണ് പോലീസ് സൂചിപ്പിച്ചു.
കാണാതായ 42കാരൻ വീടിന് സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ
മണ്ണഞ്ചേരിയിൽ കാണാതായ 42 കാരനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്തിൽ ആറാം വാർഡ് തറക്കോണം ഭാഗത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന മണപ്പള്ളി ലക്ഷം വീട്ടിൽ റഫീക്കിനെയാണ് കാണാതായത്. ഇന്ന് പുലർച്ചയോടെയാണ് ഇയാളെ വീടിനു സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
വ്യാഴാഴ്ച മുതലാണ് റഫീക്കിനെ കാണാതാവുന്നത്. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് അന്വേഷണം നടത്തി വരുകയായിരുന്നു. കോട്ടയം സ്വദേശിയായ റഫീഖ് വർഷങ്ങളായി മണ്ണഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. അതേസമയം മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ജാസ്മി. മക്കൾ: സുൾഫിക്കർ, ആമിന.