Paliyekkara Toll Plaza: പാലിയേക്കരയിൽ തിങ്കളാഴ്ച മുതൽ ടോൾ പിരിവ്; നിരക്കുകൾ ഇങ്ങനെ….

Paliyekkara Toll Plaza: ദേശീയ പാതയിലെ നിർമാണ പ്രവർത്തനങ്ങൾ കാരണം ​ഗതാ​ഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓ​ഗസ്റ്റ് ആറ് മുതലാണ് പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നത്.

Paliyekkara Toll Plaza: പാലിയേക്കരയിൽ തിങ്കളാഴ്ച മുതൽ ടോൾ പിരിവ്; നിരക്കുകൾ ഇങ്ങനെ....

Paliyekkara Toll

Published: 

19 Sep 2025 | 03:02 PM

കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിവ് തിങ്കളാഴ്ച മുതൽ പുന:രാരംഭിക്കും. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാൻ അനുമതി നൽകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ടോൾ‌ നിരക്ക് പുതുക്കിയതുമായി ബന്ധപ്പെട്ടുള്ള രേഖകൾ ഹാജരാക്കാനും നിർദേശിച്ചു. അതേസമയം,  ഇനി മുതൽ പുതുക്കിയ ടോൾ ആയിരിക്കുമോ ഈടാക്കുക എന്നത് കോടതിയുടെ ഉത്തരവിന് ശേഷമേ വ്യക്തമാകൂ.

ദേശീയ പാതയിലെ നിർമാണ പ്രവർത്തനങ്ങൾ കാരണം ​ഗതാ​ഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓ​ഗസ്റ്റ് ആറ് മുതലാണ് പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് പുനഃസ്ഥാപിക്കാന്‍ എന്‍എച്ച്എയും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല.ഗതാഗതക്കുരുക്കിന് പരിഹാരം കാണാതെ ടോൾ പിരിക്കുന്നത് ശരിയല്ലെന്ന് ദേശീയപാത അതോറിറ്റിയോട് കോടതി വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി അനുമതി 

ദേശീയപാതയിലെ  ഗതാഗതക്കുരുക്കുകൾ പരിഹരിച്ചു എന്നും സർവീസ് റോഡുകൾ നന്നാക്കി എന്നും ദേശീയപാത അതോറിറ്റി അറിയിച്ചുവെങ്കിലും കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി)യുടെ റിപ്പോർട്ടാണ് കോടതി ഇക്കാര്യത്തിൽ ആശ്രയിച്ചത്.

ALSO READ: പാലിയേക്കര ടോൾ പിരിവിൽ വിലക്ക് തുടരും; ഹൈക്കോടതി തീരുമാനം തിങ്കളാഴ്ചയോടെ

വീണ്ടും കേസ് പരി​ഗണിച്ചപ്പോൾ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുമതി നൽകണമെന്ന് ദേശീയപാത അതോറിറ്റിയും കരാറുകാരും ആവശ്യപ്പെട്ടും. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കണമെന്നും മറ്റു ചെലവുകൾ ഉണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു രൂപ പോലും ടോള്‍ ഇനത്തിൽ വരുമാനമില്ലെന്നും വ്യക്തമാക്കി. തുടർന്നാണ് കോടതി ചില ഉപാധികളോടെ അനുമതി നൽകിയത്.

പുതുക്കിയ നിരക്ക്

ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതൽ 15 രൂപ വരെ ടോൾ വർധിപ്പിച്ചു. കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ 90 രൂപ നൽകിയിരുന്നത് ഇനി 95 ആകും. ദിവസം ഒന്നിൽ കൂടുതൽ കൂടുതൽ യാത്രയ്ക്ക് 140 രൂപ. ചെറുകിട വാണിജ്യ വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് 165 രൂപയാകും. ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 240 എന്നത് 245 ആകും.

ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപ 330 രൂപയാകും. ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 485 ൽ നിന്ന് 495 രൂപയുമാകും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 530 രൂപയും ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 795 രൂപയുമാകും.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു