AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Paliyekkara Toll Plaza: തൃശ്ശൂർവഴി ധൈര്യമായി വന്നോളൂ… പാലിയേക്കരയിൽ നാലാഴ്ച ടോൾപിരിവില്ല

Paliyekkara Toll Plaza: രണ്ടാഴ്ചയ്ക്കകം പ്രശ്നങ്ങൾ പരിഹരിക്കാം എന്നാണ് നേരത്തെ അതോറിറ്റി അറിയിച്ചിരുന്നത്. മൂന്നാഴ്ചക്കുള്ളിൽ പ്രശ്നം പരിഹരിക്കാം എന്ന് അതോറിറ്റി തിങ്കളാഴ്ച വീണ്ടും വിശദീകരണം നൽകിയിരുന്നു.

Paliyekkara Toll Plaza: തൃശ്ശൂർവഴി ധൈര്യമായി വന്നോളൂ… പാലിയേക്കരയിൽ നാലാഴ്ച ടോൾപിരിവില്ല
High CourtImage Credit source: social media
aswathy-balachandran
Aswathy Balachandran | Published: 06 Aug 2025 16:08 PM

കൊച്ചി: തകർന്ന ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ടോൾ പിരിവ് മരവിപ്പിച്ച ഹൈക്കോടതി. റോഡിലെ യാത്രാദുരിതം പരിഹരിക്കാൻ നാലാഴ്ചകം അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രസർക്കാരിനും ദേശീയപാത അതോറിറ്റിക്കും കോടതി നിർദ്ദേശം നൽകി.

പ്രശ്നം പരിഹരിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. ദേശീയപാതയുടെ ശോചനീയമായ അവസ്ഥയെത്തുടർന്നാണ് നിർണായകമായ നടപടി. പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്കാണ് മരവിപ്പിച്ചത്.

 

Also Read:ഷെയറിട്ടെടുത്തോ ഓണം ബമ്പര്‍? എങ്കില്‍ ഇക്കാര്യം എന്തായാലും അറിഞ്ഞിരിക്കണം

 

റോഡിന്റെ തകർച്ച ടോൾ പിരിവിനെ ന്യായീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ്മാരായ മുഹമ്മദ് മുഷ്ത്താഖ് ജോൺസൺ ജോൺ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ടോൾ കൊടുക്കേണ്ട ബാധ്യത സാധാരണക്കാർ കാണുന്ന കോടതി ഓർമിപ്പിച്ചു. ഒരു മാസം മുമ്പ് ദേശീയപാത അതോറിറ്റി നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന് തുടർന്നാണ് കോടതിയുടെ ഈ കടുത്ത നിലപാട്.

രണ്ടാഴ്ചയ്ക്കകം പ്രശ്നങ്ങൾ പരിഹരിക്കാം എന്നാണ് നേരത്തെ അതോറിറ്റി അറിയിച്ചിരുന്നത്. മൂന്നാഴ്ചക്കുള്ളിൽ പ്രശ്നം പരിഹരിക്കാം എന്ന് അതോറിറ്റി തിങ്കളാഴ്ച വീണ്ടും വിശദീകരണം നൽകിയിരുന്നു. എന്നാൽ യാത്രാ ദുരിതം തുടരുന്ന സാഹചര്യത്തിൽ ടോൾ പിരിവ് മരവിപ്പിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. സർവീസ് റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.