AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: ഷെയറിട്ടെടുത്തോ ഓണം ബമ്പര്‍? എങ്കില്‍ ഇക്കാര്യം എന്തായാലും അറിഞ്ഞിരിക്കണം

Kerala Lottery Group Ticket Rules: ബമ്പര്‍ ടിക്കറ്റുകള്‍ പലവിധത്തില്‍ നമ്മള്‍ എടുക്കാറുണ്ട്. ചിലര്‍ ഓരോ ജില്ലയില്‍ നിന്നും ഓരോ ടിക്കറ്റുകള്‍ വീതം എടുക്കുമ്പോള്‍ മറ്റ് ചിലര്‍ ഏറ്റവും കൂടുതല്‍ സമ്മാനം ലഭിച്ച ജില്ലയില്‍ നിന്നും ടിക്കറ്റെടുക്കും. ഇതിനെല്ലാം പുറമെ ഗ്രൂപ്പായി ടിക്കറ്റെടുക്കുന്നവരുമുണ്ട്.

Onam Bumper 2025: ഷെയറിട്ടെടുത്തോ ഓണം ബമ്പര്‍? എങ്കില്‍ ഇക്കാര്യം എന്തായാലും അറിഞ്ഞിരിക്കണം
ഓണം ബമ്പര്‍ Image Credit source: SURYA Lottery Agency Thiruvalla Facebook Page
Shiji M K
Shiji M K | Published: 06 Aug 2025 | 11:49 AM

25 കോടി രൂപ ഒന്നാം സമ്മാനം പ്രഖ്യാപിച്ച് ഇത്തവണയും ഓണം ബമ്പറെത്തി. ഒന്നാം സമ്മാനത്തുക 25 കോടിയില്‍ നിന്നും ഉയര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും തന്നെ സര്‍ക്കാര്‍ വരുത്തിയിട്ടില്ല. 500 രൂപയാണ് ടിക്കറ്റിന്റെ വില. 500 രൂപ മുടക്കിയാല്‍ ഉണ്ടാകുന്നത് ഒരേയൊരു കോടിപതി അല്ലെന്നുള്ളതാണ് ആളുകള്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യം.

ബമ്പര്‍ ടിക്കറ്റുകള്‍ പലവിധത്തില്‍ നമ്മള്‍ എടുക്കാറുണ്ട്. ചിലര്‍ ഓരോ ജില്ലയില്‍ നിന്നും ഓരോ ടിക്കറ്റുകള്‍ വീതം എടുക്കുമ്പോള്‍ മറ്റ് ചിലര്‍ ഏറ്റവും കൂടുതല്‍ സമ്മാനം ലഭിച്ച ജില്ലയില്‍ നിന്നും ടിക്കറ്റെടുക്കും. ഇതിനെല്ലാം പുറമെ ഗ്രൂപ്പായി ടിക്കറ്റെടുക്കുന്നവരുമുണ്ട്. നിങ്ങള്‍ ഇത്തവണ എങ്ങനെയാണ് ടിക്കറ്റ് എടുക്കാന്‍ പോകുന്നത്?

കൂട്ടത്തിലുള്ള ആര്‍ക്കെങ്കിലും ഭാഗ്യമുണ്ടായാലോ എന്ന ചിന്തയാണ് ആളുകളെ ഇങ്ങനെ ടിക്കറ്റ് എടുക്കുന്നതിന് പ്രേരിപ്പിക്കുന്നത്. കൂട്ടത്തോടെ ഭാഗ്യം പരീക്ഷിക്കുമ്പോള്‍ പല കാര്യങ്ങള്‍ മനസിലാക്കി വെക്കേണ്ടതായിട്ടുണ്ട്.

നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് ലോട്ടറി ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് ഷെയറിട്ട് വാങ്ങിക്കാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ അത്തരത്തില്‍ വാങ്ങിച്ച ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുകയാണെങ്കില്‍ തുക ഏറ്റുവാങ്ങുന്നതിനായി കൂട്ടത്തിലെ ഒരാളെ ചുമതലപ്പെടുത്തണം. ഒന്നിലധികം അക്കൗണ്ടുകളിലേക്ക് ലോട്ടറി വകുപ്പ് സമ്മാനത്തുക വീതിച്ച് നല്‍കുന്നതല്ല.

Also Read: Onam Bumper 2025: 25 കോടിക്കു പിന്നാലെ മലയാളികൾ… തിരുവോണം ബമ്പറിന് വൻഡിമാന്റ്

സമ്മാനത്തുക വാങ്ങുന്നതിനായി ഒരാളെ ചുമതലപ്പെടുത്തിയ വിവരം 50 രൂപയുടെ മുദ്രപത്രത്തില്‍ സാക്ഷ്യപ്പെടുത്തി ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. എന്നാല്‍ ഇതിന് പുറമെ ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷവും നിങ്ങള്‍ക്ക് പണം കൈപ്പറ്റാം. എന്നിരുന്നാലും പണം സ്വീകരിക്കാന്‍ ഒരാള്‍ ചുമതലയേല്‍ക്കണം. ജോയിന്റ് അക്കൗണ്ടിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങള്‍ ലോട്ടറി വകുപ്പില്‍ നല്‍കണം.

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധിയെ മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)