Palode Ravi: ‘മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും’; വിവാദ ഓഡിയോയില്‍ പാലോട് രവിയുടെ ഡിസിസി പ്രസിഡന്റ് സ്ഥാനം തെറിച്ചു

Palode Ravi resigns from the post of Thiruvananthapuram DCC President: രവിയുടെ രാജി സ്വീകരിച്ചതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. സംഘടനാ വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ജലീലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നും സണ്ണി ജോസഫ്

Palode Ravi: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും; വിവാദ ഓഡിയോയില്‍ പാലോട് രവിയുടെ ഡിസിസി പ്രസിഡന്റ് സ്ഥാനം തെറിച്ചു

പാലോട് രവി

Updated On: 

26 Jul 2025 22:10 PM

തിരുവനന്തപുരം: പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. വിവാദ ഫോണ്‍ സംഭാഷണത്തില്‍ കെപിസിസി രാജി ആവശ്യപ്പെടുകയായിരുന്നു. ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും, കോണ്‍ഗ്രസ് അധോഗതിയിലാമെന്നുമായിരുന്നു രവിയുടെ ഫോണ്‍ സംഭാഷണം. പാര്‍ട്ടി എടുക്കാച്ചരക്കാകുമെന്നും രവി പറഞ്ഞിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് താഴെ പോകും. കോണ്‍ഗ്രസിലുള്ള മുസ്ലീം വിഭാഗത്തിലുള്ളവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും മറ്റു പാര്‍ട്ടികളിലും, മറ്റുള്ളവര്‍ ബിജെപിയിലും പോകുമെന്നും രവി വിമര്‍ശിച്ചിരുന്നു. വാര്‍ഡില്‍ ഇറങ്ങി നടന്ന് ജനങ്ങളുമായി സംസാരിക്കാന്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തകരില്ലെന്നായിരുന്നു രവിയുടെ വിമര്‍ശനം.

കോണ്‍ഗ്രസ് വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലുമായി രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. ജലീലാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. രവിയുടെ രാജി ആവശ്യപ്പെടാന്‍ കെപിസിസിയോട് എഐസിസി ആവശ്യപ്പെടുകയായിരുന്നുവെന്നാണ്‌ സൂചന. തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ ചുമതല പകരം ആര്‍ക്കും നല്‍കിയിട്ടില്ല.

രവിയുടെ രാജി സ്വീകരിച്ചതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. സംഘടനാ വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ജലീലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നും സണ്ണി ജോസഫ് അറിയിച്ചു.

പാലോട് രവി പറഞ്ഞത്‌

”പഞ്ചായത്ത് ഇലക്ഷനില്‍ മൂന്നാമത് പോകും. നിയമസഭ തിരഞ്ഞെടുപ്പില്‍ താഴെ വീഴും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാമത് പോകും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. അതോടെ ഈ പാര്‍ട്ടി അധോഗതിയിലാകും. മുസ്ലിം കമ്മ്യൂണിറ്റിയിലുള്ളവര്‍ വേറെ പാര്‍ട്ടിയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുമായി പോകും. കോണ്‍ഗ്രസിലെ കുറേ പേര്‍ ബിജെപിയിലും മറ്റ് പാര്‍ട്ടികളിലുമായി പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകും.

ബ്ലോക്ക് ഭാരവാഹികളെ നൂറ് പേരെ വെയ്ക്കും. വാര്‍ഡില്‍ ഇറങ്ങി നടക്കാന്‍ ആളില്ല. നാട്ടില്‍ ഇറങ്ങി നടന്ന് ജനങ്ങളുമായി സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്ത് മാത്രമാണ് ആളുള്ളത്. ഒറ്റയൊരുത്തര്‍ക്കും ആത്മാര്‍ത്ഥമായി പരസ്പര ബന്ധമില്ല. പരസ്പര സ്‌നേഹമില്ല. എങ്ങനെ കാലുവാരമെന്നാണ് നോക്കുന്നത്. നമ്മുടെ മുഖം പുല്ലംപാറയില്‍ വികൃതമാണ്”-പാലോട് രവി പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും