Partition Fear Day: വിഭജനഭീതി ദിനം; സർക്കുലർ പുറത്തിറക്കിയ ഡോ. ബിജു രാജിവച്ചു

Partition Fear Day: ഇന്ത്യ പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജനഭീതി ദിനം ആചരിക്കുന്നത്. 2021 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിഭജനഭീതി ദിനം ആചരിക്കണം എന്ന് പ്രഖ്യാപിച്ചത്. 

Partition Fear Day: വിഭജനഭീതി ദിനം; സർക്കുലർ പുറത്തിറക്കിയ ഡോ. ബിജു രാജിവച്ചു

Kerala Universty

Published: 

13 Aug 2025 06:32 AM

തിരുവനന്തപുരം: ഓ​ഗസ്റ്റ് 14ന് ​ക്യാമ്പസുകളിൽ വിഭജന ഭീതി ദിനം ആചരിക്കണമെന്ന സർക്കുലർ പുറത്തിറക്കിയ കേരള സർവകലാശാല കോളജ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞു. ഇടത് അധ്യാപക സംഘടനയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ ഡോ. ബിജുവാണ് രാജിവച്ചത്.

സർക്കുലറുമായി ബന്ധപ്പെട്ട് നാടകീയ നീക്കങ്ങളാണ് സർവകലാശാലയിൽ നടന്നത്. ആദ്യം ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി എല്ലാ കോളജുകളും ആചരിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട തീരുമാനം അതത് കോളജുകള്‍ക്ക് എടുക്കാമെന്ന പുതിയ ഉത്തരവിറക്കി.

ALSO READ: ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവര്‍ണര്‍; ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍

മുഖ്യമന്ത്രി ഉള്‍പ്പെടെ അതിശക്തമായ എതിര്‍പ്പുയര്‍ത്തിയതോടെ സർക്കുലർ തിരുത്തി നല്‍കുകയായിരുന്നു. വിഭജനഭീതി ദിനാചരണത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ നയം മുഖ്യമന്ത്രി കൃത്യമായി പറഞ്ഞ സാഹചര്യത്തില്‍ ക്യാമ്പസുകളിലെ ബന്ധപ്പെട്ട അധികാരികൾക്ക് തീരുമാനമെടുക്കാമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ സർക്കുലർ.

അതേസമയം പുതിയ സർക്കുലറിനെ കുറിച്ച് അറിയില്ലെന്നായിരുന്നു വൈസ് ചാൻസിലറുടെ നിലപാട്. പുതിയ ഉത്തരവിറക്കിയ ഡോ. ബിജു വൈസ് ചാന്‍സലറുടെ മുറിയിലെത്തുകയും രാജിക്കത്ത് നല്‍കി ഇറങ്ങിപ്പോരുകയുമായിരുന്നു. കോളേജുകളിൽ വിഭജന ഭീതി ദിനം ആചരിക്കണമെന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നിർദേശത്തിന് പിന്നാലെയാണ് ഡോ. ബിജുവിന്റെ സർക്കുലർ. ഇന്ത്യ പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജനഭീതി ദിനം ആചരിക്കുന്നത്. 2021 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിഭജനഭീതി ദിനം ആചരിക്കണം എന്ന് പ്രഖ്യാപിച്ചത്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും