Erumeli Well Accident: എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി മരണം; തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു

Kottayam Erumeli Well Accident: കിണറിന് 35 അടി താഴ്ചയുള്ളതായി പ്രദേശവാസികൾ പറഞ്ഞു. കിണറ്റിൽ മൂന്നടിയിൽ താഴെ വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരുടേയും മൃതദേഹം എരുമേലി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Erumeli Well Accident: എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി മരണം; തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

09 Mar 2025 21:06 PM

എരുമേലി: കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി രണ്ടുപേർക്ക് ദാരുണാന്ത്യം. എരുമേലി ടൗണിൽ തുണ്ടിയിൽ ഷൈബുവിന്റെ പുരയിടത്തിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെട്ട തൊഴിലാളിയും അദ്ദേഹത്തെ രക്ഷിക്കാനിറങ്ങിയ വ്യക്തിയുമാണ് മരിച്ചു. മുക്കട സ്വദേശിയായ അനീഷ്, രക്ഷിക്കാനെത്തിയ എരുമേലി സ്വദേശി ഗോപകുമാർ (50) എന്നിവരാണ് മരിച്ചത്.

കിണറിന് 35 അടി താഴ്ചയുള്ളതായി പ്രദേശവാസികൾ പറഞ്ഞു. കിണറ്റിൽ മൂന്നടിയിൽ താഴെ വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരുടേയും മൃതദേഹം എരുമേലി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

യൂട്യൂബ് നോക്കി ഡയറ്റെടുത്തു; കണ്ണൂരിൽ യുവതിക്ക് ദാരുണാന്ത്യം

യൂട്യൂബ് നോക്കി ഡയറ്റെടുത്തതിന് പിന്നാലെ കണ്ണൂരിൽ യുവതിക്ക് ദാരുണാന്ത്യം. ഡയറ്റെടുത്തതിന് പിന്നാലെ വന്ന ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് യുവതി ചികിത്സയിലായിരുന്നു. കണ്ണൂർ കൂത്തുപറമ്പ് കൈതേരികണ്ടി വീട്ടിൽ എം ശ്രീനന്ദ (18) ആണ് മരിച്ചത്. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.

വണ്ണം കൂടുതലാണെന്ന ധാരണയിൽ യൂട്യൂബ് നോക്കി ഡയറ്റ് നോക്കിയ പെൺകുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിപ്പോയതായാണ് വിവരം. വണ്ണം കുറയുമെന്ന് കണ്ട് വളരെ കുറച്ച് ഭക്ഷണം മാത്രമാണ് ശ്രീനന്ദ കഴിച്ചിരുന്നത്. ഇത് ശരീരത്തെ സാരമായി ബാധിച്ചതോടെ വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് മരണം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും