5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

SUJITH DAS: പൊലീസ് സേനയ്ക്ക് നാണക്കേട്, ഗുഡ് സർട്ടിഫിക്കറ്റ്’ ഇല്ല; സുജിത് ദാസിനെ കുറിച്ച് ഉയർന്നുകേട്ട പ്രധാനപ്പെട്ട ആരോപണങ്ങൾ

SUJITH DAS: ഭരണകക്ഷിയിലെ എംഎൽഎ തന്നെ സേനയിലെ ഉദ്യോ​ഗസ്ഥനെതിരെ ആരോപണമുന്നയിച്ചത് കണ്ടില്ലെന്ന് നടിക്കാൻ ആഭ്യന്തര വകുപ്പിനോ സർക്കാരിനോ കഴിയില്ല. എസ്.പിയായിരിക്കെ എം.എൽ.എയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് സുജിത് ദാസിന് എതിരെയുള്ള ആരോപണം.

SUJITH DAS: പൊലീസ് സേനയ്ക്ക് നാണക്കേട്, ഗുഡ് സർട്ടിഫിക്കറ്റ്’ ഇല്ല; സുജിത് ദാസിനെ കുറിച്ച് ഉയർന്നുകേട്ട പ്രധാനപ്പെട്ട ആരോപണങ്ങൾ
Follow Us
athira-ajithkumar
Athira CA | Published: 02 Sep 2024 23:37 PM

തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എ തൊടുത്തുവിട്ട അമ്പേറ്റ് പിടയുന്നത് ആ​രൊക്കെയാകുമെന്ന് കാത്തിരുന്ന് കാണാം. പത്തനംതിട്ട എസ്പിയായിരുന്ന എസ്. സുജിത് ​ദാസ് പി.വി അൻവറുമായി നടത്തിയ ഫോൺ സംഭാഷണമാണ് നിലവിലെ സംഭവവികാസങ്ങളുടെ തുടക്കം. എഡിജിപി എം.ആർ അജിത്കുമാറിനെതിരെ ​ഗുരുതര ആരോപണമുന്നയിച്ച സുജിത് ദാസ് ആരാണ്? സുജിത് ദാസിനെ കുറിച്ച് ഉയർന്നുകേട്ട പ്രധാനപ്പെട്ട ആരോപണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ട്രാക്ക് റെക്കോർഡ് പരിശോധിച്ചാൽ അത്ര വെടിപ്പല്ല സുജിത് ദാസിന്റെ കരിയർ. മലപ്പുറത്ത് എസ് പിയായി എത്തിയത് മുതൽ വിവാദങ്ങളാണ്. പൊലീസ് സേനയിലെ കണ്ണിലെ കരടായി തുടങ്ങിയത് എ എസ് ഐ ശ്രീകുമാറിന്റെ മരണത്തോടെയാണ്. ഈ മരണത്തിൽ സുജിത് ദാസിന്റെ പങ്ക് വലിയ കോലാഹലങ്ങൾക്ക് വഴിവച്ചു. ശ്രീകുമാറിന്റെ ആത്മഹത്യ കുറിപ്പ് നശിപ്പിച്ചതും താനൂർ ബോട്ടപകടത്തിൽ ബോട്ടുടമകൾക്ക് വേണ്ടി ഒത്തുകളിച്ചതും സുജിത് ദാസായിരുന്നു.

താമിർ ജിഫ്രി കൊലപാതകത്തിലെ പങ്കുമെല്ലാം ചർച്ചയായി. ഇതിനൊപ്പം മലപ്പുറത്ത് ആസൂത്രിതമായി കേസുകൾ കെട്ടിച്ചമച്ച് ക്രിമിനൽ ജില്ലയാക്കി മാറ്റുന്നുവെന്ന ആരോപണം കൂടി ഉയർന്നപ്പോൾ സഹപ്രവർത്തകരും നാട്ടുകാരും ഒരുപോലെ എതിർചേരിയിലായി. കോട്ടയ്ക്കലിൽ പുതിയ ഓഫീസ് നിർമ്മാണത്തിനായി പണം പിരിച്ച് സ്വന്തം കീശയിലാക്കി. എംഎസ്പി സ്കൂളിലെ അധ്യാപക നിയമനത്തിന് കോഴവാങ്ങി എന്ന ആരോപണവും എറണാകുളത്തെ ആറ് ചെറുപ്പക്കാരെ കള്ളക്കേസിൽ കുടുക്കി എന്ന ആരോപണവും സുജിത് ദാസിനെതിരെ ഉയർന്നുവന്നു. അവസാനമായി ഉയർന്നുവന്ന ആരോപണമാണ് എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചുമാറ്റി ഫർണീച്ചർ പണിതു എന്നത്.

പല കാലഘട്ടങ്ങളിലായി ഉയർന്നുവന്ന വിവാദങ്ങളെ പ്രതിരോധിക്കാൻ അന്നെല്ലാം സിപിഎമ്മിന്റെ പിന്തുണ സുജിത് ​ദാസിനുണ്ടായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. പാർട്ടിയെ പോലും പ്രതിരോധത്തിലാക്കുന്നുവെന്ന ഭരണകക്ഷിയിലെ ഒരു എംഎൽഎ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറയുമ്പോൾ അതിനെ കാണാതെ പോകാൻ ആഭ്യന്തര വകുപ്പിനും സിപിഎമ്മിനും കഴിയില്ല.

ഇതിന്റെ ഭാ​ഗമായാണ് എസ്.പി സുജിത് ദാസിനെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ആഭ്യന്തര വകുപ്പ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഗുരുതര ചട്ടലംഘനമെന്ന അന്വേഷണ റിപ്പോർട്ടാണ് ഡിഐജി അജിതാ ബീ​ഗം തയ്യാറാക്കിയിട്ടുള്ളത്. എസ്.പിയായിരിക്കെ എം.എൽ.എയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് സുജിത് ദാസിന് എതിരെയുള്ള ആരോപണം.

മലപ്പുറം എസ്.പി ആയിരിക്കെ നടന്ന മരംമുറിയെ തുടർന്നുണ്ടായ പരാതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് പി.വി.അൻവറുമായി നടത്തിയ ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. ആ പരാതി പിൻവലിച്ചാൽ സർവ്വീസിലുള്ളിടത്തോളം കാലം അൻവറിനോട് കടപ്പെട്ടിരിക്കും എന്നാണ് സുജിത് ദാസ് പറയുന്നത്. ഡി.ജി.പി ആയാലും തന്റെ സേവനം അൻവറിന് ഉണ്ടാകുമെന്നും സുജിത് ദാസ് വാഗ്ദാനം നൽകിയിരുന്നു. പി വി അൻവറിനെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിന്റെ ഫോൺ സംഭാഷണം പുറത്തുവന്നത് ആഭ്യന്തര വകുപ്പിനും പൊലീസ് സേനയ്ക്കും വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്.

Latest News