AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vizhinjam Port: വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആർപ്പുവിളിച്ച് ജനം

PM Modi to Dedicate Vizhinjam Port to Nation: പ്രൗഢ​ഗംഭീരമായ ചടങ്ങിൽ പദ്ധതി കമ്മീഷൻ ചെയ്‌ത് പ്രധാനമന്ത്രി സംസാരിച്ചു. മലയാളത്തിലും പ്രധാനമന്ത്രി സംസാരിച്ചു. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രിയും പ്രസം​ഗം.

Vizhinjam Port: വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആർപ്പുവിളിച്ച് ജനം
Narendra ModiImage Credit source: PTI
sarika-kp
Sarika KP | Updated On: 02 May 2025 12:07 PM

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് നടന്നത്. പ്രൗഢ​ഗംഭീരമായ ചടങ്ങിൽ പദ്ധതി കമ്മീഷൻ ചെയ്‌ത് പ്രധാനമന്ത്രി സംസാരിച്ചു. മലയാളത്തിലും പ്രധാനമന്ത്രി സംസാരിച്ചു. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രിയും പ്രസം​ഗം.

ഇന്ന് രാവിലെ 10.15ഓടേ വിഴിഞ്ഞം തുറമുഖത്ത് ഹെലികോപ്റ്ററില്‍ എത്തിയ പ്രധാനമന്ത്രി പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്തും കണ്ട ശേഷമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുടർന്ന് സദസിനെ അഭിവാദ്യം ചെയ്തും. ആർപ്പുവിളിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.

 

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വിഎൻ വാസവൻ, എംപിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എംഎൽഎ എം വിൻസൻ്റ്, മേയർ ആര്യാ രാജേന്ദ്രൻ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Also Read:കേരളത്തിന് ഇന്ന് ചരിത്രദിനം; വിഴിഞ്ഞം തുറമുഖത്തിൻ്റെ പ്രത്യേകതകൾ ഇവയെല്ലാം

പരിപാടിയിൽ സ്വാ​ഗതം പ്രസം​ഗം നടത്തിയത് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍.വാസവനായിരുന്നു. പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയാണ് തുറമുഖം യാഥാര്‍ഥ്യമാകാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നു പറഞ്ഞത് അര്‍ഥപൂര്‍ണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റ ദീർഘകാലമായ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്ന് അധ്യക്ഷ പ്രസംഗം നടത്തികൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പോർട്ടായി വിഴിഞ്ഞം മാറുന്നുവെന്നും ഇത് പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.