പ്രധാനമന്ത്രിക്കൊപ്പം കേരളത്തിലെ ബിജെപി ജനപ്രതിനിധികൾ; ഭരണ നൈപുണ്യ ശിബിരത്തിൽ പങ്കെടുത്ത് സംഘം
PM Narendra Modi Interacts BJP's Kerala Local Body Members : പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് തിരുവനന്തപുരം മേയർ വിവി രാജേഷ് ഉൾപ്പെടെയുള്ള വലിയ സംഘം ബിജെപി പ്രതിനിധികൾ ഡൽഹിയിലേക്ക് തിരിച്ചത്. ലോക് കല്യാൺ മാർഗിൽ വെച്ചായിരുന്നു പ്രധാനമന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്ച

PM Narendra Modi
ന്യൂ ഡൽഹി : കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരം ഭരണ നൈപുണ്യ ശിബിരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ ബിജെപി പ്രതിനിധികൾ കഴിഞ്ഞ ദിവസം ഡൽഹി എത്തി ചേർന്നിരുന്നു. ലോക് കല്യാൺ മാർഗിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ ബിജെപിയുടെ പ്രതിനിധികളെ അനുമോദിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കേരളത്തിലെ ബിജെപിയുടെ പ്രവർത്തനത്തെ ജനങ്ങളിൽ കൂടുതൽ ആഴത്തിലേക്കെത്തിക്കാനുള്ള വഴികളും മികച്ച ഭരണസംവിധാനം, മികച്ച ജീവതസൗകര്യം ഉറപ്പ് വരുത്തുക എന്നിവയെ കുറിച്ച് കേരളത്തിൽ നിന്നുള്ള പ്രതിനിധികളുമായി ചർച്ച ചെയ്തുയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
At 7, Lok Kalyan Marg, hosted Kerala BJP Panchayat members, Municipality members and members of corporations from across Kerala, including the Thiruvananthapuram Corporation, where the BJP was blessed with a historic mandate.
Discussed a wide range of subjects, notably ways to… pic.twitter.com/SqFKkjHbdK
— Narendra Modi (@narendramodi) February 12, 2026
കേരളത്തിലെ ജനങ്ങൾ എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും മാറിമാറിയുള്ള ഭരണം മടുത്തുയെന്നും ബിജെപി നയിക്കുന്ന എൻഡിഎയിലാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി തൻ്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ ജനപ്രതിനിധികൾ താഴെത്തട്ടിൽ പ്രവർത്തിച്ച് ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
It is clear that Kerala is fed up of LDF and UDF and is looking to BJP-NDA with great hope. Therefore, elected members from BJP-NDA will work at the grassroots and address the challenges faced by the people. pic.twitter.com/HBxrYznIwM
— Narendra Modi (@narendramodi) February 12, 2026
ഇന്ന് രാവിലെ കേരളത്തിൽ നിന്നും സംഘം പാർലമെൻ്റ് സന്ദർശിച്ചിരുന്നു. ശേഷം ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ലോക്സഭ സ്പീക്കർ ഓം ബിർള, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായി സംഘം പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കേരളത്തിൽ നിന്നും സംഘം രാജ്യതലസ്ഥാനത്തെത്തിയത്. തിരുവനന്തപുരം മേയർ വിവി രാജേഷ് ഉൾപ്പെടെയുള്ള സംഘത്തെ ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയുടെ നേതൃത്വത്തിൽ ന്യൂ ഡൽഹി റെയിൽവെ സ്റ്റേഷനിലെത്തി സ്വീകരിക്കുകയായിരുന്നു.
In the meeting with Kerala BJP elected representatives, paid homage to every Karyakarta who has worked hard to build the Party over the years. It is due to their selfless efforts that we have grown across the state. In the coming times, the BJP will grow even further in Kerala. pic.twitter.com/DF2lhuGPJm
— Narendra Modi (@narendramodi) February 12, 2026
രാത്രിയിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ജോർജു കുര്യൻ്റെ വസതയിൽ സംഘത്തിന് അത്താഴവിരുന്ന നൽകിയിരുന്നു. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ബിജെപി പ്രതിനിധികൾക്ക് പുറമെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി, ബിജെപി തിരുവനന്തപുരം ജില്ല അധ്യക്ഷൻ എസ് സുരേഷും സംഘത്തിനൊപ്പം ഡൽഹിയിലേക്ക് പുറപ്പെട്ടിരുന്നു.