AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Police Case: പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ട് യുവാവ്, കേസെടുത്ത് പൊലീസ്

Police Case: ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവാവിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. അനിമൽ റസ്‌ക്യൂ പ്രവർത്തകൻ തിരുവാഴിയോട് സ്വദേശി ജിനേഷ് നൽകിയ പരാതിയിലാണ് നടപടി.

Police Case: പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ട് യുവാവ്, കേസെടുത്ത് പൊലീസ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 06 Aug 2025 | 09:38 AM

ചെർപ്പുളശ്ശേരി: പാലക്കാട് പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചെർപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ലോറി ഡ്രൈവറായ ഷജീറിനെതിരെയാണ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ് ചുമത്തിയാണ് കേസ്.

പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നൽകുകയും തുടർന്ന് അതിനെ കൊന്ന് തലയും മറ്റ് അവയവങ്ങളും വേർതിരിച്ച് ഇറച്ചി ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തിയ ശേഷം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയായിരുന്നു. ഷജീർ ടൂൾ എന്ന അക്കൗണ്ടിലാണ് സ്റ്റോറി പങ്ക് വച്ചത്. ലോറിയുടെ ക്യാബിനിൽ വച്ചായിരുന്നു ചിത്രങ്ങൾ ചിത്രീകരിച്ചത്.

ദുഃഖകരമായ പശ്ചാത്തല സംഗീതം ഉൾപ്പെടെ വെച്ചായിരുന്നു സ്റ്റോറിയിട്ടത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവാവിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. അനിമൽ റസ്‌ക്യൂ പ്രവർത്തകൻ തിരുവാഴിയോട് സ്വദേശി ജിനേഷ് നൽകിയ പരാതിയിലാണ് നടപടി.

ഗാന്ധിപ്രതിമയിൽ കൂളിങ്ഗ്ലാസ് വെച്ചത് അധാർമികം, പക്ഷെ ശിക്ഷിക്കാനാകില്ല; കേസ് റദ്ധാക്കി ഹൈക്കോടതി

കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെ ഗാന്ധിപ്രതിമയുടെ മുഖത്ത് കുളിങ് ഗ്ലാസ് വെച്ച സംഭവത്തിൽ വിദ്യാർത്ഥിയെ ശിക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടപടി അധാർമികമാണെങ്കിലും വിദ്യാർത്ഥിയെ ശിക്ഷിക്കാനാകില്ലെന്നാണ് ഹൈക്കോടതി പറഞ്ഞു. മനഃപൂർവം ചെയ്തതല്ലെന്നും ആഘോഷത്തിന്റെ ആവേശത്തിൽ ചെയ്ത് പോയതെന്നുമായിരുന്നു വിദ്യാർത്ഥി കോടതിയെ അറിയിച്ചത്.

ദേശീയ ബഹുമതികളെ അധിക്ഷേപിക്കുന്നത് തടയുന്ന 1971ലെ നിയമത്തിൽ ശിക്ഷിക്കാൻ വകുപ്പില്ലെന്ന് വിലയിരുത്തി ജസ്റ്റിസ് വി ജി അരുണാണ് വിദ്യാർഥിയുടെ പേരിലുള്ള കേസ് റദ്ദാക്കിയത്. ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യവും അവകാശവുമെല്ലാം മൗലികമായ ചില ചുമതലകളാൽ നിയന്ത്രിതമാണെന്ന് വിദ്യാർഥി ഓർക്കണമായിരുന്നുവെന്ന് ജഡ്ജി പറഞ്ഞു.