Pooja Bumper 2025: 12 കോടി തരാന്‍ പറ്റില്ല പിന്നെത്ര കിട്ടും? ടാക്‌സ് സെസ് അങ്ങനെ എല്ലാത്തിനും ശേഷം…
Pooja Bumper Lottery Tax: 12 കോടിയാണ് പൂജ ബമ്പറിന്റെ സമ്മാനത്തുക. 12 കോടി മാത്രമല്ല, വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ പൂജയ്ക്കുണ്ട്. എന്നാല്‍ ഇങ്ങനെ സമ്മാനം ലഭിക്കുന്ന 12 കോടി രൂപ മുഴുവനായി ഭാഗ്യശാലിയുടെ കൈകളിലേക്ക് എത്തില്ല.
ഈ വര്‍ഷം പുറത്തിറങ്ങിയ മറ്റൊരു ബമ്പര്‍ ലോട്ടറിയാണ് പൂജ ബമ്പര്‍. ഓണം ബമ്പര്‍ നറുക്കെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പൂജ ബമ്പറിന്റെ പ്രകാശനം നടന്നത്. അതുകഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റ് വിപണിയില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇനി പൂജ ബമ്പര്‍ ലോട്ടറി ടിക്കറ്റെടുക്കാന്‍ അധിക ദിനങ്ങള്‍ ബാക്കിയില്ല. നവംബര്‍ 22 നാണ് പൂജയുടെ നറുക്കെടുപ്പ്.
12 കോടിയാണ് പൂജ ബമ്പറിന്റെ സമ്മാനത്തുക. 12 കോടി മാത്രമല്ല, വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ പൂജയ്ക്കുണ്ട്. എന്നാല്‍ ഇങ്ങനെ സമ്മാനം ലഭിക്കുന്ന 12 കോടി രൂപ മുഴുവനായി ഭാഗ്യശാലിയുടെ കൈകളിലേക്ക് എത്തില്ല. വിവിധ ടാക്‌സുകള്‍ക്ക് ശേഷം എത്ര രൂപയാണ് ഭാഗ്യവാന് ലഭിക്കുന്നതെന്ന് അറിയാമോ?
ദാ ഇത്രയേ ഉള്ളൂ
12 കോടി രൂപ സമ്മാനം ലഭിച്ചുകഴിഞ്ഞാല്‍, ലോട്ടറി ടിക്കറ്റും ബന്ധപ്പെട്ട രേഖകളും ഭാഗ്യശാലി സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസിലോ ബാങ്കിലോ ഹാജരാക്കണം. ശേഷം നിങ്ങളിലേക്ക് എത്തുന്ന 12 കോടിയില്‍ നിന്ന് വിവിധ നികുതികളും കമ്മീഷനും ഉള്‍പ്പെടെ കട്ട് ചെയ്യപ്പെടുന്നു.




ലോട്ടറി ഏജന്റ് കമ്മീഷന്‍ സമ്മാനത്തുകയുടെ പത്ത് ശതമാനമാണ്. 12 കോടിയുടെ പത്ത് ശതമാനം എന്നത് 1.2 കോടി രൂപ. ഈ തുക പോയതിന് ശേഷം ബാക്കിയാകുന്നത് 10.8 കോടി. ഈ തുകയില്‍ നിന്ന് 30 ശതമാനം സമ്മാന നികുതി ഈടാക്കും. 3.24 കോടി രൂപയാണിത്.
50 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള 37 ശതമാനം സര്‍ചാര്‍ജ് നല്‍കണം. ഏകദേശം 1.19 കോടിയാണിത്. ഇതിന് പുറമെ 4 ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസ്, ഇത് ഏകദേശം 14.40 ലക്ഷം രൂപയായിരിക്കും. ഇവയ്‌ക്കെല്ലാം ശേഷം ഭാഗ്യവാന് ലഭിക്കുന്നത് 6.22 കോടി രൂപ.
Also Read: Pooja Bumper 2025: പൂജ ബമ്പര്‍ അടിക്കാന്‍ എവിടെ നിന്ന് ടിക്കറ്റെടുക്കണം? ഈ ജില്ല ഉറപ്പിച്ചോ
പൂജ ബമ്പര്‍ സമ്മാനഘടന
ഒന്നാം സമ്മാനം- 12 കോടി
രണ്ടാം സമ്മാനം- 1 കോടി
മൂന്നാം സമ്മാനം- 5 ലക്ഷം
നാലാം സമ്മാനം- 3 ലക്ഷം
അഞ്ചാം സമ്മാനം- 2 ലക്ഷം
ആറാം സമ്മാനം- 5,000 രൂപ
ഏഴാം സമ്മാനം- 1,000 രൂപ
എട്ടാം സമ്മാനം- 500 രൂപ
ഒന്‍പതാം സമ്മാനം- 300 രൂപ
Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത് . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)