Pooja Bumper 2025: പൂജ ബമ്പര്‍ അടിക്കാന്‍ എവിടെ നിന്ന് ടിക്കറ്റെടുക്കണം? ഈ ജില്ല ഉറപ്പിച്ചോ

Pooja Bumper Lottery Lucky Ticket Numbers: ലോട്ടറി ടിക്കറ്റുകളെടുക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ വിജയിച്ച നമ്പറുകള്‍ നിങ്ങള്‍ പരിഗണിക്കാറുണ്ടോ? മുന്‍ വര്‍ഷങ്ങളിലെ വിജയ നമ്പറുകള്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ സമ്മാനം നേടിയ ജില്ലയും പരിഗണിക്കേണ്ട കാര്യമാണ്.

Pooja Bumper 2025: പൂജ ബമ്പര്‍ അടിക്കാന്‍ എവിടെ നിന്ന് ടിക്കറ്റെടുക്കണം? ഈ ജില്ല ഉറപ്പിച്ചോ

പൂജ ബമ്പര്‍

Updated On: 

18 Nov 2025 19:50 PM

ലോട്ടറികളില്‍ ഭാഗ്യപരീക്ഷണങ്ങള്‍ നടത്തുന്നവരാണ് പൊതുവേ മലയാളികള്‍. ദിനംപ്രതി നറുക്കെടുക്കുന്ന ലോട്ടറികള്‍ക്ക് പുറമെ ഓണം ബമ്പര്‍, പൂജ ബമ്പര്‍, ക്രിസ്തുമസ്-ന്യൂയര്‍ ബമ്പര്‍ എന്നിങ്ങനെയുള്ള ബമ്പര്‍ ലോട്ടറികളും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്നു. മറ്റ് ലോട്ടറികളെ അപേക്ഷിച്ച് വന്‍ തുകയാണ് ബമ്പര്‍ ലോട്ടറികളിലൂടെ സമ്മാനമായി സര്‍ക്കാര്‍ നല്‍കുന്നത്.

ലോട്ടറി ടിക്കറ്റുകളെടുക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ വിജയിച്ച നമ്പറുകള്‍ നിങ്ങള്‍ പരിഗണിക്കാറുണ്ടോ? മുന്‍ വര്‍ഷങ്ങളിലെ വിജയ നമ്പറുകള്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ സമ്മാനം നേടിയ ജില്ലയും പരിഗണിക്കേണ്ട കാര്യമാണ്. കേരളത്തിലെ എല്ലാ ജില്ലകളും ഒരുപോലെ ഭാഗ്യം നേടിയവ അല്ല.

ഈ വര്‍ഷത്തെ പൂജ ബമ്പര്‍ ലോട്ടറി ടിക്കറ്റെടുക്കുമ്പോള്‍ പരിഗണിക്കാവുന്ന ജില്ല ഏതാണെന്ന് നോക്കിയാലോ? ഏറ്റവും കൂടുതല്‍ തവണ ഭാഗ്യം തേടിയെത്തിയ ജില്ലകളില്‍ നിന്ന് ടിക്കറ്റെടുക്കാവുന്നതാണ് കേട്ടോ.

മുന്‍ വര്‍ഷങ്ങളില്‍ പൂജ ബമ്പര്‍ നേടിയ നമ്പറുകളും ജില്ലകളും

  • 2024 -JC 325526 – കായംകുളം
  • 2023- JC 253199- കാസര്‍ഗോഡ്
  • 2022 – JC 110398- ഗുരുവായൂര്‍
  • 2021- RA 591801- തിരുവനന്തപുരം
  • 2020- NA 399409- തിരുവനന്തപുരം
  • 2019- RI 332952- കോട്ടയം
  • 2018- VA 489017- കോട്ടയം
  • 2017- RA 657205- തൃശൂര്‍
  • 2016- TH 211619- പാലക്കാട്
  • 2015- NA 766093- പാലക്കാട്
  • 2014- PA 203798- പാലക്കാട്

Also Read: Pooja Bumper 2025: സമയം പോകുന്നു, സമ്മാനങ്ങള്‍ ഒന്നുകൂടി ശരിക്ക് നോക്കിക്കോ; പൂജ ബമ്പര്‍ എടുക്കേണ്ടേ നമുക്ക്?

ഒരു ജില്ലയില്‍ ഒരുപാട് തവണ ലോട്ടറി അടിച്ചുവെന്ന് കരുതി, വീണ്ടും വീണ്ടും ലഭിക്കണമെന്നില്ലെന്ന കാര്യവും നിങ്ങള്‍ ശ്രദ്ധിക്കുക. ലോട്ടറിയിലുള്ള ഭാഗ്യപരീക്ഷണം ഒരിക്കലും മുന്‍കൂട്ടി നിശ്ചയിക്കുന്നത് പോലല്ല നടക്കുന്നത്.

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും