AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pooja Bumper 2025: പൂജ ബമ്പര്‍ എടുക്കാന്‍ മറക്കല്ലേ; 12 കോടി സ്വന്തമാക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം

Pooja Bumper First Prize Amount: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പൂജ ബമ്പറിന്റെ വില്‍പനയില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ നറുക്കെടുപ്പ് ദിവസം അടുക്കുംതോറും വില്‍പനയില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

Pooja Bumper 2025: പൂജ ബമ്പര്‍ എടുക്കാന്‍ മറക്കല്ലേ; 12 കോടി സ്വന്തമാക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം
പൂജ ബമ്പര്‍Image Credit source: Social Media
shiji-mk
Shiji M K | Published: 15 Nov 2025 10:11 AM

ഈ വര്‍ഷത്തെ പൂജ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നവംബര്‍ 22ന് നടക്കും. ഓണം ബമ്പര്‍ ടിക്കറ്റെടുത്ത് 25 കോടി കിട്ടാതെ പോയവര്‍ക്ക് പൂജയില്‍ ധൈര്യമായി പരീക്ഷണം നടത്താവുന്നതാണ്. 300 രൂപയാണ് പൂജ ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ വില. ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ദിനത്തിലായിരുന്നു പൂജ ബമ്പര്‍ ലോട്ടറി ടിക്കറ്റ് പ്രകാശനം നടന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പൂജ ബമ്പറിന്റെ വില്‍പനയില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ നറുക്കെടുപ്പ് ദിവസം അടുക്കുംതോറും വില്‍പനയില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

പൂജ ബമ്പര്‍ സമ്മാനഘടന

പൂജ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് പരമ്പരകള്‍ക്ക് 1 കോടി രൂപ വീതം നല്‍കും. മൂന്നാം സമ്മാനമായി ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം പത്ത് പേര്‍ക്ക് 5 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം അഞ്ച് പരമ്പരകള്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്നതാണ്. അഞ്ചാം സമ്മാനം അഞ്ച് പരമ്പരകള്‍ക്ക് 2 ലക്ഷം രൂപ വീതവുമാണ്.

ആറാം സമ്മാനം 5,000 രൂപ, ഏഴാം സമ്മാനം 1,000 രൂപ, എട്ടാം സമ്മാനം 500 രൂപ, ഒന്‍പതാം സമ്മാനം 300 രൂപ എന്നിങ്ങനെയും ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നതാണ്. അതായത്, ടിക്കറ്റിനായി ചെലവാക്കുന്ന 300 രൂപയും വിജയികള്‍ക്ക് ലഭിക്കുന്നു.

Also Read: Pooja Bumper 2025: 12 കോടിയില്ല! പകുതിയെങ്കിലും കിട്ടുമോ? പൂജ ബമ്പറടിച്ചാല്‍ അക്കൗണ്ടിലെത്ര എത്തും?

കായംകുളം കൊണ്ടുപോയി

2024ല്‍ പൂജ ബമ്പര്‍ ഭാഗ്യം തേടിയെത്തിയത് കായംകുളത്ത് വില്‍പന നടത്തിയ ടിക്കറ്റിനെയാണ്. JC 325526 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം 12 കോടി ലഭിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ദിനേശ് കുമാറായിരുന്നു ആ ഭാഗ്യവാന്‍. ഇത്തവണ ഏത് ജില്ലയെ തേടിയാകും ഭാഗ്യമെത്തുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളക്കര.

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)