Pooja Bumper 2025: 12 കോടിയില്ല! പകുതിയെങ്കിലും കിട്ടുമോ? പൂജ ബമ്പറടിച്ചാല്‍ അക്കൗണ്ടിലെത്ര എത്തും?
Pooja Bumper 2025 Tax Deduction Explained: ഓണം ബമ്പര്‍ നറുക്കെടുപ്പ് അവസാനിച്ചു, ഇനിയുള്ളത് പൂജ ബമ്പറിന്റെ നാളുകളാണ്. കോടികള്‍ തന്നെയാണ് പൂജ ബമ്പറിന്റെയും സമ്മാനത്തുക. ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ദിനത്തിലായിരുന്നു പൂജ ബമ്പറിന്റെ പ്രഖ്യാപനം.
സംസ്ഥാന സര്‍ക്കാര്‍ നിരവധി ലോട്ടറികള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ദിനംപ്രതി നറുക്കെടുക്കുന്ന ലോട്ടറികള്‍ക്ക് പുറമെ കോടികള്‍ സമ്മാനമായെത്തുന്ന ലോട്ടറികളും ധാരാണം. ഓണം ബമ്പര്‍ ലോട്ടറിയ്ക്കാണ് അതില്‍ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ളത്. ഓണം ബമ്പര്‍ ഭാഗ്യം സ്വന്തമാക്കുന്നയാള്‍ക്ക് 25 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക.
ഓണം ബമ്പര്‍ നറുക്കെടുപ്പ് അവസാനിച്ചു, ഇനിയുള്ളത് പൂജ ബമ്പറിന്റെ നാളുകളാണ്. കോടികള്‍ തന്നെയാണ് പൂജ ബമ്പറിന്റെയും സമ്മാനത്തുക. ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ദിനത്തിലായിരുന്നു പൂജ ബമ്പറിന്റെ പ്രഖ്യാപനം. സമ്മാനഘടനയില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നിരുന്നാലും ജിഎസ്ടി പരിഷ്‌കരണത്തിന് പിന്നാലെ പൂജ ബമ്പറില്‍ സമ്മാനങ്ങള്‍ ലഭിക്കുന്നവരുടെ എണ്ണത്തില്‍ ചെറിയ കുറവ് വരുത്തിയിട്ടുണ്ട്. 300 രൂപയാണ് ടിക്കറ്റിന്റെ വില.
സമ്മാനഘടന
- ഒന്നാം സമ്മാനം- 12 കോടി
- രണ്ടാം സമ്മാനം- 1 കോടി
- മൂന്നാം സമ്മാനം- 5 ലക്ഷം
- നാലാം സമ്മാനം- 3 ലക്ഷം
- അഞ്ചാം സമ്മാനം- 2 ലക്ഷം
- ആറാം സമ്മാനം- 5,000 രൂപ
- ഏഴാം സമ്മാനം- 1,000 രൂപ
- എട്ടാം സമ്മാനം- 500 രൂപ
- ഒന്‍പതാം സമ്മാനം- 300 രൂപ




ഭാഗ്യശാലിയ്ക്ക് എത്ര രൂപ ലഭിക്കും?
12 കോടി രൂപ ഒന്നാം സമ്മാനം ഇത് മുഴുവനായി ഭാഗ്യശാലിയ്ക്ക് ലഭിക്കുകയില്ല. വിവിധ നികുതികളും കമ്മീഷനും പോയതിന് ശേഷമുള്ള തുകയാണ് സ്വന്തമാക്കുക. ഏജന്റ് കമ്മീഷന്‍ സമ്മാനത്തുകയുടെ 10 ശതമാനമാണ്. അതായത്, 1.2 കോടി രൂപയ ശേഷിക്കുന്നത് 10.8 കോടി, ഇതില്‍ നിന്ന് 30 ശതമാനം ടിഡിഎസ് ഈടാക്കും. 3.24 കോടി രൂപയാണ് ടിഡിഎസ്. 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ 37 ശതമാനം സര്‍ചാര്‍ജും നല്‍കണം. ഏകദേശം 1.19 കോടിയുണ്ടാകുമിത്. 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ്, ഇത് ഏകദേശം 14.40 ലക്ഷം രൂപ. ഇതിനെല്ലാം ശേഷം ബാക്കിയാകുന്നത് 6.22 കോടി രൂപ.
Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത് . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)