African Swine Flu: ക്രിസ്മസ്സിന് ഇനി എന്തു ചെയ്യും? പാലക്കാട് 4 പഞ്ചായത്തുകളില്‍ പന്നിയിറച്ചി കിട്ടില്ല; കാരണമിത്
African Swine Flu: ക്രിസ്മസ് ആഘോഷത്തിന്റെ സാഹചര്യത്തിൽ ആ സമയമാകുമ്പോഴേക്കും പന്നിയിറച്ചി....

Pork
പാലക്കാട്: പാലക്കാട് പട്ടാമ്പി തിരുമ്മിറ്റക്കോട് പഞ്ചായത്തിൽ പന്നിയിറച്ചി കിട്ടില്ല. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പന്നിയിറച്ചിയുടെ വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. നാലു പഞ്ചായത്തുകളിലാണ് പന്നിയിറച്ചി ലഭ്യമല്ലാതാകുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ചാഴിയാട്ടിരിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
സമീപത്തെ ഫാമുകളിൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട് നാഗൽശേരി തൃത്താല ചാലിശ്ശേരി എന്നീ പഞ്ചായത്തുകളിലാണ് പന്നിയിറച്ചി വിൽക്കുന്നതിന് നിരോധനം.
രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ഒരു കിലോമീറ്റർ ഉള്ള സ്ഥലം രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവിള പ്രദേശത്തെ രോഗനിരീക്ഷണ മേഖലയായും നിശ്ചയിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെ പന്നിയിറച്ചി വില്പന പാടില്ല എന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന കർശനമായ നിർദ്ദേശം. ക്രിസ്മസ് ആഘോഷത്തിന്റെ സാഹചര്യത്തിൽ ആ സമയമാകുമ്പോഴേക്കും പന്നിയിറച്ചി ലഭ്യമാകും എന്ന കാര്യത്തിൽ വ്യക്തതയില്ല.