AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Power shortage: മൂലമറ്റം പവർഹൗസ് ഒരു മാസത്തേയ്ക്ക് അടക്കുന്നു, വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത, ഇടുക്കിയിൽ സമ്പൂർണ ഷട്ട്ഡൗൺ

Power Crisis Alert in Kerala: ഇടുക്കി അണക്കെട്ടിൽ നിന്നും 46 കിലോമീറ്റർ ദൂരത്തായി നാടുകാണി മലയുടെ താഴ്‌വാരത്താണ് ഭൂമിക്കടിയിൽ ഈ പവർഹൗസ് സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന വെള്ളം തൊടുപുഴയാറിലേക്കാണ് എത്തിച്ചേരുന്നത്.

Kerala Power shortage: മൂലമറ്റം പവർഹൗസ് ഒരു മാസത്തേയ്ക്ക് അടക്കുന്നു, വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത, ഇടുക്കിയിൽ സമ്പൂർണ ഷട്ട്ഡൗൺ
Power Crisis Alert In KeralaImage Credit source: social media
aswathy-balachandran
Aswathy Balachandran | Published: 28 Oct 2025 13:46 PM

തൊടുപുഴ: ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ നിർണായക ഘടകമായ മൂലമറ്റം പവർഹൗസ് അറ്റകുറ്റപ്പണികൾക്കായി ഒരു മാസത്തേക്ക് സമ്പൂർണ്ണ ഷട്ട്ഡൗൺ പ്രഖ്യാപിച്ചു. അടുത്ത മാസം നവംബർ 11 മുതലാണ് പവർഹൗസിന്റെ പ്രവർത്തനം പൂർണ്ണമായി നിലയ്ക്കുക.

ഈ ഷട്ട്ഡൗൺ കാരണം സംസ്ഥാനത്ത് ഒരു ദിവസം ഏകദേശം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. 780 മെഗാവാട്ടാണ് മൂലമറ്റം പവർഹൗസിന്റെ സ്ഥാപിത ശേഷി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയങ്ങളിൽ ഒന്നാണിത്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് പ്രധാന അണക്കെട്ടുകളും ഏഴ് ഡൈവേർഷൻ അണക്കെട്ടുകളും ചേർന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി.

 

Also read – എസ്ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി’; വിമർശിച്ച് മുഖ്യമന്ത്രി

 

കുളമാവിന് സമീപമുള്ള ടണലുകൾ (പെൻസ്റ്റോക്ക് പൈപ്പുകൾ) വഴിയാണ് പവർഹൗസിൽ വൈദ്യുതി ഉത്പാദനത്തിനുള്ള ജലം എത്തുന്നത്. ഇടുക്കി അണക്കെട്ടിൽ നിന്നും 46 കിലോമീറ്റർ ദൂരത്തായി നാടുകാണി മലയുടെ താഴ്‌വാരത്താണ് ഭൂമിക്കടിയിൽ ഈ പവർഹൗസ് സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന വെള്ളം തൊടുപുഴയാറിലേക്കാണ് എത്തിച്ചേരുന്നത്.

 

ഡാമിലെ ജലനിരപ്പും ആശങ്കകളും

 

താത്കാലികമായി വൈദ്യുതി ഉത്പാദനം നിലയ്ക്കുന്ന സാഹചര്യത്തിൽ, തുലാവർഷത്തോടനുബന്ധിച്ച് ഇടുക്കിയിൽ നല്ല മഴ ലഭിക്കുകയാണെങ്കിൽ, ഡാമിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. വൈദ്യുതി ഉത്പാദനത്തിലൂടെ ജലം ഒഴുക്കിക്കളയാനുള്ള സാധ്യത ഇതോടെ ഇല്ലാതാകും. 600 മെഗാവാട്ടിന്റെ കുറവ് സംസ്ഥാനത്തിന്റെ ദൈനംദിന വൈദ്യുതി ആവശ്യകതയെ കാര്യമായി ബാധിക്കും. ഈ കുറവ് പരിഹരിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം, പ്രത്യേകിച്ച് പീക്ക് സമയങ്ങളിൽ (വൈകുന്നേരം 6 മുതൽ രാത്രി 11 വരെ), വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക എന്നതാണ്. ഇത് വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതി ഉപയോഗത്തെ തടസ്സപ്പെടുത്തിയേക്കാം.