Cyclone Montha: മോന്‍ത തീരത്തോട് അടുക്കുന്നു; അടുത്ത മൂന്ന് മണിക്കൂര്‍ നിര്‍ണായകം, കനത്ത മഴ
Kerala Rain Alert: ഝാര്‍ഖണ്ഡിലെ ടാറ്റാ നഗറില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന 18189 നമ്പര്‍ ട്രെയിനിനെയും മോന്‍ത ബാധിച്ചു. ട്രെയിന്‍ സര്‍വീസ് വഴിതിരിച്ചുവിടുമെന്ന് റെയില്‍വേ അറിയിച്ചു. ഒക്ടോബര്‍ 28നാണ് ട്രെയിന്‍ യാത്ര ആരംഭിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂര്‍ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. കേരളത്തിലെ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നത്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു.
അതേസമയം, പടിഞ്ഞാറന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോന്‍ത ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരമോ രാത്രിയിലോ ആന്ധ്രാപ്രദേശ് തീരത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരം തൊടുന്ന സമയത്ത് മണിക്കൂറില്‍ 90-100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും ചിലപ്പോള്‍ 110 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യതയുണ്ട്.
ആന്ധ്രയിലെ 16 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീരദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ആന്ധ്രയ്ക്ക് പുറമെ ഒഡിഷ, ഛത്തീസ്ഗഡ്, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി സര്‍വീസ് നടത്തേണ്ട ട്രെയിനുകള്‍ റദ്ദാക്കി. തീരദേശ ആന്ധ്ര റൂട്ടുകളിലെ 72 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് സര്‍വീസ് റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു.




അതേസമയം, ഝാര്‍ഖണ്ഡിലെ ടാറ്റാ നഗറില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന 18189 നമ്പര്‍ ട്രെയിനിനെയും മോന്‍ത ബാധിച്ചു. ട്രെയിന്‍ സര്‍വീസ് വഴിതിരിച്ചുവിടുമെന്ന് റെയില്‍വേ അറിയിച്ചു. ഒക്ടോബര്‍ 28നാണ് ട്രെയിന്‍ യാത്ര ആരംഭിച്ചത്.
ഓറഞ്ച് അലര്‍ട്ട്
അടുത്ത മൂന്ന് മണിക്കൂര്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഇവിടങ്ങളില്‍ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.