AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Droupadi Murmu Sabarimala Visit: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… രാഷ്ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണങ്ങൾ

President Droupadi Murmu Sabarimala Visit: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഇന്ന് ട്രയൽ റൺ നടക്കുമെന്ന് അധികൃതർ അറിയിച്ചു. തലസ്ഥാനത്ത് ഗതാഗതത്തിനും, പാർക്കിംഗിനും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Droupadi Murmu Sabarimala Visit: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… രാഷ്ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണങ്ങൾ
President Droupadi MurmuImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 21 Oct 2025 06:50 AM

തിരുവനന്തപുരം: ശബരിമല ദർശനമുൾപ്പെടെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് സംസ്ഥാനത്തെത്തും (Droupadi Murmu Sabarimala Visit). വൈകിട്ട് ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുക. നാളെ ശബരിമലയിലേക്ക് യാത്ര തിരിക്കും. ബുധനാഴ്ച്ച രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിലാണ് രാഷ്ട്രപതി നിലയ്ക്കലിലെത്തുക.

10.20ന് നിലയ്ക്കലെത്തുന്ന രാഷ്ട്രപതി റോഡ് മാർഗമായിരിക്കും പമ്പയിലെത്തുക. പമ്പ ഗണപതി ക്ഷേത്രത്തിൽ വച്ചാണ് കെട്ട്നിറ. അകമ്പടി വാഹനവ്യൂഹം ഒഴിവാക്കി പ്രത്യേക ഗൂർഖാ ജീപ്പിൽ സ്വാമി അയ്യപ്പൻ റോഡിലൂടെ മലകയറുക. സംസ്ഥാന ഗവർണറും ഭാര്യയും രാഷ്ട്രപതിക്ക് ഒപ്പമുണ്ടാകും. പന്ത്രണ്ട് മണിയോടെ സന്നിധാനത്തെത്തുന്ന രാഷ്ട്രപതി ക്ഷേത്ര ദർശനത്തിന് ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ താമസിക്കും. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് മണിയോടെ തിരിച്ച് പമ്പയിലേക്ക് തിരിക്കും.

ALSO READ: ക്ഷേത്രങ്ങളിലെ സ്വർണം തൊട്ടാലുടൻ പിടി വീഴും, ഡിജിറ്റൽ പൂട്ടിട്ട് ദേവസ്വം ബോർഡ്

ശബരിമലയിലും തിരുവനന്തപുരത്തും നിയന്ത്രണം

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ശബരിമലയിൽ തീർത്ഥാടകർക്ക് നാളെ നിയന്ത്രണം ഉണ്ടാകും. നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഇന്ന് ട്രയൽ റൺ നടക്കുമെന്ന് അധികൃതർ അറിയിച്ചു. തലസ്ഥാനത്ത് ഗതാഗതത്തിനും, പാർക്കിംഗിനും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന രാഷ്ട്രപതിക്ക് രാജ്ഭവനിൽ ഗവർണർ അത്താഴ വിരുന്നൊരുക്കും.

വ്യാഴാഴ്ച്ച രാവിലെ പത്ത് മണിയ്ക്ക് മുൻ രാഷ്ട്രപതി കെആർ നാരായണൻറെ പ്രതിമ രാജ്ഭവനിൽ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. ഉച്ചയ്ക്ക് പന്ത്രണ്ടിന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു സമാധി ശതാബ്ദിയിലും ദ്രൗപദി മുർമു പങ്കെടുക്കും. വൈകിട്ട് മൂന്നരയോടെ ഹെലികോപ്റ്റർ മാർഗം പാലായിലേക്ക്. അവിടെ സെൻറ് തോമസ് കോളേജിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. അന്ന് കുമരകത്ത് തങ്ങുന്ന ദ്രൗപദി മുർമു 24ന് എറണാകുളത്തെത്തും. അവിടെ സെൻറ് തെരേസാസ് കോളേജിൻറെ ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തിരിച്ച് വൈകിട്ട് നാലേ കാലോടെ ഡൽഹിയിലേക്ക് പോകും.