Priest ​Insurance Compensation: വാഹനാപകടത്തിൽ മരിച്ച പുരോഹിതന്റെ നഷ്ടപരിഹാരം രൂപതയ്ക്കില്ല, കുടുംബത്തിന്; ഉത്തരവുമായി ഹൈക്കോടതി

Priest ​Insurance Compensation Claim: രൂപതാ പ്രൊവിൻഷ്യാലിന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ നിയമപരമായി കഴിയില്ലെന്നാണ് ഹൈക്കോതി ഉത്തരവ്. ഇതേ കാരണം വ്യക്തമാക്കികൊണ്ട് ഇൻഷുറൻസ് കമ്പനി അപ്പീൽ ഫയൽ ചെയ്തു. സന്ന്യസ്തരുടെ മരണശേഷം തുക ക്ലെയിം ചെയ്യുന്നതിന് അടുത്ത ബന്ധുക്കൾക്കുള്ള അധികാരം സഭയ്ക്കില്ലെന്ന് മറ്റൊരു കേസിൽ ഡിവിഷൻ ബെഞ്ച് വിധിച്ചത് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Priest ​Insurance Compensation: വാഹനാപകടത്തിൽ മരിച്ച പുരോഹിതന്റെ നഷ്ടപരിഹാരം രൂപതയ്ക്കില്ല, കുടുംബത്തിന്; ഉത്തരവുമായി ഹൈക്കോടതി

കേരള ഹൈക്കോടതി

Published: 

21 Jan 2025 | 12:41 PM

കൊച്ചി: വാഹനാപകടത്തിൽ മരിച്ച പുരോഹിതന്റെ ഇൻഷുറൻസ് (Priest ​Insurance Compensation) തുക അവകാശപ്പെടാൻ രൂപതക്ക് നിയമപരമായ അവകാശമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. മോട്ടോർ വാഹന നിയമപ്രകാരം അപകടമരണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ രൂപതയ്ക്ക് അവകാശമില്ലെന്നാണ് കോടതി ഉത്തരവിൽ പറയുന്നു. ഫാ. ടോം കളത്തിൽ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് കോട്ടയം സെയ്ന്റ് ജോസഫ് കപ്പൂച്ചിയൻ പ്രൊവിൻഷ്യലേറ്റിന് നഷ്ടപരിഹാരം അനുവദിച്ച കേസിലാണ് ഹൈക്കോടതി ഇടപെടൽ.

കോട്ടയം സെയ്ന്റ് ജോസഫ് കപ്പൂച്ചിയൻ പ്രൊവിൻഷ്യലേറ്റിന് തൊടുപുഴ എംഎസിടി കോടതി 13.19 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി ജസ്റ്റിസ് സി പ്രദീപ്കുമാർ റദ്ദാക്കിയത്. 2013 ഏപ്രിൽ 16-ന് ഇടുക്കി കട്ടപ്പനയ്ക്ക് സമീപം ബൈക്കിൽ യാത്രചെയ്യവേ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് ഫാ. ടോം മരിച്ചത്. ഇതിൻ്റെ നഷ്ടപരിഹാര തുക കൈപ്പറ്റുന്നതിനായാണ് പ്രൊവിൻഷ്യാൽ ഫാ. മാത്യു പൈകട മോട്ടോർ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിനെ സമീപിച്ചത്.

‌എന്നാൽ, രൂപതാ പ്രൊവിൻഷ്യാലിന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ നിയമപരമായി കഴിയില്ലെന്നാണ് ഹൈക്കോതി ഉത്തരവ്. ഇതേ കാരണം വ്യക്തമാക്കികൊണ്ട് ഇൻഷുറൻസ് കമ്പനി അപ്പീൽ ഫയൽ ചെയ്തു. സന്ന്യസ്തരുടെ മരണശേഷം തുക ക്ലെയിം ചെയ്യുന്നതിന് അടുത്ത ബന്ധുക്കൾക്കുള്ള അധികാരം സഭയ്ക്കില്ലെന്ന് മറ്റൊരു കേസിൽ ഡിവിഷൻ ബെഞ്ച് വിധിച്ചത് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

2019ൽ, മൂവാറ്റുപുഴ കത്തോലിക്കാ രൂപത കേസിൽ, മരണപ്പെട്ട ഒരു വൈദികന്റെ സഹോദരങ്ങൾക്ക് മാത്രമേ നഷ്ടപരിഹാര തുകയിൽ അവകാശവാദം ഉന്നയിക്കാൻ അവകാശമുള്ളൂവെന്നും അവരെ മാത്രമെ നിയമപരമായ പ്രതിനിധികളായി കണക്കാക്കാൻ കഴിയൂ എന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു.

 

 

Related Stories
Weather Update Kerala: മലയോരം തണുത്തു വിറയ്ക്കുന്നു, കളമൊഴിഞ്ഞിട്ടില്ല മഴ, മുന്നറിയിപ്പുകൾ ഇങ്ങനെ
Rahul Easwar: രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണം; രാഹുൽ ഈശ്വർ
ഈഴവ വോട്ടുകളില്‍ കണ്ണുവച്ച് ബിജെപി; പത്മഭൂഷണ് പിന്നില്‍ ‘യുപി മോഡല്‍’ തന്ത്രം?
Malappuram Highway Toll: തുടങ്ങി മലപ്പുറത്തും ടോൾ പിരിവ്, ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്കിന്റെ 125 മടങ്ങ് നൽകണം
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ