Sabarimala Gold Theft case: ശബരിമല സ്വർണ്ണ മോഷണക്കേസിൽ പി എസ് പ്രശാന്തിന് ജാമ്യം

Sabarimala Gold Theft case: പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അം​ഗം അജികുമാറിന് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രശാന്തിനെയും അജികുമാറിനെയും ജൂലൈ 23നാണ് എസ്ഐടി അറസ്റ്റ് ചെയ്തത്.ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി മോഷ്ടിച്ച കേസിലാണ് പ്രശാന്തും അജിത് കുമാറും അറസ്റ്റിൽ ആയത് . കേസിൽ പതിനേഴാമത്തെ പ്രതിയാണ് പ്രശാന്ത്..........

Sabarimala Gold Theft case: ശബരിമല സ്വർണ്ണ മോഷണക്കേസിൽ പി എസ് പ്രശാന്തിന് ജാമ്യം

Ps Prashanth Granted Bail

Published: 

03 Sep 2026 | 12:58 PM

കൊല്ലം: ശബരിമല സ്വർണ്ണ മോഷണക്കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പി എസ് പ്രശാന്തിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പക്ഷാഘാതം വന്നതിനെ തുടർന്ന് പ്രശാന്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം നൽകിയത്. ശബരിമലയിലെ സ്വർണമോഷണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രശാന്തിനെ രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കേസിൽ പതിനേഴാമത്തെ പ്രതിയാണ് പ്രശാന്ത്

പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അം​ഗം അജികുമാറിന് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രശാന്തിനെയും അജികുമാറിനെയും ജൂലൈ 23നാണ് എസ്ഐടി അറസ്റ്റ് ചെയ്തത്.ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി മോഷ്ടിച്ച കേസിലാണ് പ്രശാന്തും അജിത് കുമാറും അറസ്റ്റിൽ ആയത് . കേസിൽ പതിനേഴാമത്തെ പ്രതിയാണ് പ്രശാന്ത്. അജികുമാർ പതിനെട്ടാമത്തെ പ്രതിയാണ്.

ALSO READ:മെഴുകുതിരി എടുത്തു വെച്ചോ..! ഇന്നും വൈദ്യുതി മുടങ്ങും

ഹൈക്കോടതിയുടെ അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിന് പുറത്തേക്കു കൊണ്ടുപോയതിൽ ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കഴിഞ്ഞ മാസം 23ന് പ്രത്യേക അന്വേഷണസംഘം പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2019ൽ ദ്വാരപാലക ശില്പത്തിലുള്ള സ്വർണം മോഷ്ടിച്ച് മറച്ചു വയ്ക്കുന്നതിന് സ്വർണം പൂശാൻ എന്ന വ്യാജേനയാണ് സ്വർണപ്പാളി പുറത്തേക്ക് കൊണ്ടുപോകാൻ പി എസ് സി പ്രശാന്ത് പ്രസിഡണ്ട് ആയിരുന്ന ദേവസ്വം ബോർഡ് അനുമതി നൽകിയത് എന്നാണ് കേസ്.

അതേസമയം സ്വർണ മോഷണത്തിന് പുറമേ ശബരിമലയിലേക്ക് നെയ്യ് വാങ്ങിയ സംഭവത്തിലെ ക്രമക്കേടിലും പിഎസ് പ്രശാന്ത് പ്രതിയാണ് എന്നാണ് റിപ്പോർട്ട്. എന്നാൽ നെയ്യിൽ ക്രമക്കേട് നടത്തിയ കേസിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അരവണ നിർമ്മാണത്തിനുള്ള മെയ് വിതരണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത തമിഴ്നാട്ടിലെ സ്ഥാപനത്തെ ഒഴിവാക്കി ഉയർന്ന വിലയ്ക്ക് നൽകിയതിലൂടെ 2.27 കോടി ദേവസ്വം ബോർഡിന് നഷ്ടമുണ്ടാക്കി എന്നാണ് ഇയാൾക്കെതിരായ കേസ്.

ENGLISH SUMMARY

Former Travancore Devaswom Board president P.S. Prasanth, who is on remand in the Sabarimala gold theft case, has been granted bail. The Kollam Vigilance Court granted bail. Prasanth was undergoing treatment at the Thiruvananthapuram Medical College after suffering a stroke. The bail was granted considering his health condition.

Loading...
Unable to load recommendations.
Follow Us
ഒരു ഗ്രാം സ്വര്‍ണത്തിന് 67,000 രൂപ; വില കേട്ട് ഞെട്ടരുത്‌
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്