Pulse Polio Immunisation: നിങ്ങളുടെ കുഞ്ഞിന് പോളിയോ തുള്ളിമരുന്ന് നൽകിയോ? എങ്കിൽ വേഗം വിട്ടോളൂ, ഇന്നാണ്
Pulse Polio Immunisation Drive in Kerala: അഞ്ച് വയസ്സിന് താഴെയുളള 21,11,010 കുഞ്ഞുങ്ങളാണുള്ളത്. ഇവർക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുളളിമരുന്ന് വിതരണം ചെയ്യും.

Pulse Polio
തിരുവനന്തപുരം: പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്. ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിൽ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് ഇന്ന് തുള്ളിമരുന്ന് നൽകുന്നത്. അഞ്ച് വയസ്സിന് താഴെയുളള 21,11,010 കുഞ്ഞുങ്ങളാണുള്ളത്. ഇവർക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുളളിമരുന്ന് വിതരണം ചെയ്യും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ പത്ത് മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് പ്രവർത്തിക്കുക. ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 44,766 വോളണ്ടിയർമാർ നേതൃത്വം നല്‍കും. കഴിഞ്ഞ ദിവസം എല്ലാ രക്ഷാകർത്താക്കളും തങ്ങളുടെ അഞ്ച് വയസു വരെയുളള കുഞ്ഞുങ്ങൾക്ക് തുളളിമരുന്ന് നൽകി പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിൽ പങ്കാളികളാകണമെന്ന് മന്ത്രി വീണ ജോർജ് അഭ്യര്‍ത്ഥിച്ചിരുന്നു.
Also Read:പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഒക്ടോബർ 12ന്; സജ്ജമായി 22,383 ബൂത്തുകൾ
ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് ആരോഗ്യപ്രവത്തകർക്കു പുറമെ ബൂത്തുകളിൽ ഉണ്ടാവുക. ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ച് മണി വരെയാകും തുള്ളിമരുന്ന വിതരണം നൽകുക. ഇന്ന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് നാളെയും മറ്റന്നാളും സൗകര്യം ഒരുക്കും.
സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിൽ ബൂത്തുകള്‍ സജ്ജികരിച്ചിട്ടുണ്ട്. ഇതിനു പുറമെ ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ടു ജെട്ടികൾ എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിക്കും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകളും