5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

PV Anvar: മന്തി കഴിച്ച് ഫുട്‌ബോൾ പോലെയാണ് ചിലരുടെ വയർ,എന്നിട്ട് പൊരിച്ച ഐസ്‌ക്രീമും വിഴുങ്ങി കിടപ്പാണ്; ഓർമ്മപ്പെടുത്തലുമായി പിവി അൻവർ

PV Anvar: കേരളത്തിൽ ക്ലിനിക്കുകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. എന്നാൽ തമിഴ്നാട്ടിൽ ഇങ്ങനെയൊരു അവസ്ഥയില്ല. കാരണം അവർ ഇപ്പോഴും കഞ്ഞിയും പയറും പച്ചക്കറിയുമാണ് കഴിക്കുന്നതെന്നും അൻവർ പറഞ്ഞു.

PV Anvar: മന്തി കഴിച്ച് ഫുട്‌ബോൾ പോലെയാണ് ചിലരുടെ വയർ,എന്നിട്ട് പൊരിച്ച ഐസ്‌ക്രീമും വിഴുങ്ങി കിടപ്പാണ്; ഓർമ്മപ്പെടുത്തലുമായി പിവി അൻവർ
Credits: Pv anwar facebook page
Follow Us
athira-ajithkumar
Athira CA | Published: 30 Sep 2024 13:43 PM

മലപ്പുറം: കേരളം സ്ഫോടനാത്മകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് പിവി അൻവർ എംഎൽഎ. കേരളത്തിലെ ജനങ്ങൾ അനാരോ​ഗ്യകരമായ ജീവിത ശെെലിയാണ് പിന്തുടരുന്നതെന്നും യുവാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്തി കഴിച്ച് ഫുട്‌ബോൾ പോലെയാണ് ചിലരുടെ വയർ,എന്നിട്ട് പൊരിച്ച ഐസ്‌ക്രീമും വിഴുങ്ങി കിടപ്പാണ് എന്ന പറച്ചിലിലൂടെയായിരുന്നു നിലമ്പൂർ എംഎൽഎയുടെ ഓർമ്മപ്പെടുത്തൽ.

ഉച്ചക്ക് നല്ല ഭക്ഷണം കഴിക്കുക, കിടന്നുറങ്ങുക. ഇതാണ് ഇവിടെ നടക്കുന്നത്. കേരളത്തിലെ വീടുകളിൽ രാത്രിയിൽ ഇപ്പോൾ ഭക്ഷണമുണ്ടാക്കുന്നില്ല. ഈ മന്തിയും കിന്തിയും എല്ലാം കഴിക്കലാണ് പതിവ്. കുഴിയുള്ള മന്തി, കുഴിയില്ലാത്ത മന്തി, തലയല്ലാത്ത മന്തി, കാല്മന്തി ഇതൊക്കെയാണ് പ്രിയം. ഇത് എവിടെ കിട്ടും എന്ന സെർച്ചിങ്ങും നടത്തും. മന്തിയും കഴിച്ചുവന്ന് ഒരറ്റ കിടത്തം ആണ്. രണ്ട് ഫുട്ബോളിന്റെ അത്രയും വയറുണ്ട്. എന്നിട്ട് രാത്രി 12 മണിക്കും ഒരു മണിക്കും വന്ന് ഒറ്റ കിടത്താ. അതും പോരാഞ്ഞ് ഇതൊക്കെ കഴിച്ച് വന്ന് പൊരിച്ച ഐസ്‌ക്രീം എവിടാ കിട്ടുകാ എന്നും നോക്കി നടക്കും.

ലോകത്ത് എവിടെയെങ്കിലും ഐസ്ക്രീം പൊരിച്ച് കഴിക്കുന്നത് കണ്ടിട്ടുണ്ടോ? നമ്മൾ കണ്ടിട്ടുണ്ട്. എന്നിട്ട്, അതും കൂടി വിഴുങ്ങീട്ടാ നമ്മൾ കിടക്കുവാ. സകല ആശുപത്രിയും ഫുള്ളാ. നമ്മുടെ നാട്ടിൽ ഒരു പ‍ഞ്ചായത്തിൽ അഞ്ചും പത്തും ക്ലിനിക്കാണ് ഉള്ളത്. ​ഗൂഢല്ലൂരിൽ ഇത്രയും വർഷത്തിനിടയിൽ എത്ര ക്ലിനിക്ക് ഉണ്ടായെന്ന് നോക്കിയാൽ മതി, അവിടെ ഒന്നോ രണ്ടോ ക്ലിനിക്കേ കാണൂ. കാരണം തമിഴന്മാർ ഇപ്പോഴും കഞ്ഞി കുടിക്കും. പച്ചക്കറി കഴിക്കും. അവർ ആവശ്യത്തിനെ മാംസം കഴിക്കുകയുള്ളൂ. അതാണ് വ്യത്യാസമെന്ന് അൻവര് പറഞ്ഞു. യുവാക്കൾ ചിന്തിക്കാൻ വേണ്ടിയാണ് ഇത് പറഞ്ഞത്. കേരളത്തിന്റെ സ്ഥിരി ഇതാണെന്നും സ്ഫോടനാത്മകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അൻവർ പറഞ്ഞു‌.

സംസ്ഥാന സർക്കാർ യുവാക്കളുടെ പ്രശ്നങ്ങൾ മനസിലാക്കി പരിക്കണമെന്നും പിവി അൻവർ എംഎൽഎ വ്യക്തമാക്കി. കേരളത്തിലെ യുവാക്കൾ നിരാശയിലാണ്. മികച്ച തൊഴിലസരങ്ങൾ തേടിയാണ് യുവാക്കളിൽ പലരും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടില്ല. ലക്ഷങ്ങളും കോടികളും മുടക്കി ഉന്നത വിദ്യാഭ്യാസത്തിനായി എല്ലാ വിഭാ​ഗം ആളുകൾക്കും യുകെ, കാനഡ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകാൻ സാധിക്കില്ല. വീട് പണയം വച്ചും ഭീമമായ തുക കടം വാങ്ങിയുമാണ് പലരും വിദേശത്തേക്ക് പോകുന്നത്.

കാനഡയിലെ സ്ഥിതി​ഗതികൾ മാറി മറയുകയാണ്. കാനേഡിയൻ ഭരണകൂടം കുടിയേറുന്ന വിദേശികളെ അംഗീകരിക്കാനുള്ള സാധ്യതയും വിരളമാണ്. അനിയന്ത്രിതമായുള്ള വിദ്യാർത്ഥികളുടെ തളളിക്കയ​റ്റമാണ് പ്രശ്നമാകുന്നത്. വിദേശരാജ്യങ്ങളിൽ മെച്ചപ്പെട്ട അവസരം ലഭിച്ചില്ലെങ്കിൽ പോയവർ തിരിച്ചെത്തും. കേരളത്തിൽ ഉയർന്നുവരാൻ പോകുന്ന അടുത്ത പ്രശ്നമാണിതെന്നും പിവി അൻവറിന്റെ നെഞ്ചത്ത് കയറാതെ സർക്കാർ യുവാക്കളുടെ കാര്യം നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest News