AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

R Sreelekha: ‘താനൊരു അച്ചടക്കമുള്ള വ്യക്തി, ക്ഷണിച്ചാലല്ലാതെ പോകരുത്; എപ്പോഴും ബിജെപിക്കൊപ്പം മാത്രം’

R Sreelekha Responds to the Criticism Against Her: തനിക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചത് സംസ്ഥാന ഉപാധ്യക്ഷന്മാരില്‍ ഒരാളായതിനാലാണ്. രാഷ്ട്രീയം എന്നത് തനിക്ക് പുതിയ കാര്യമാണ്. മുപ്പത്തിമൂന്നര വര്‍ഷം പരിശീലിച്ചതും ചെയ്തതും പോലീസ് ഉദ്യോഗസ്ഥയുടെ ജോലികളായിരുന്നു.

R Sreelekha: ‘താനൊരു അച്ചടക്കമുള്ള വ്യക്തി, ക്ഷണിച്ചാലല്ലാതെ പോകരുത്; എപ്പോഴും ബിജെപിക്കൊപ്പം മാത്രം’
ആര്‍ ശ്രീലേഖ Image Credit source: R Sreelekha FB Page
Shiji M K
Shiji M K | Published: 24 Jan 2026 | 06:05 AM

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വേദിയില്‍ വെച്ചുണ്ടായ കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ പെരുമാറ്റത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ശ്രീലേഖ നരേന്ദ്ര മോദിയോടുള്ള പരിഭവം പരസ്യമാക്കി എന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ശ്രീലേഖ. ക്ഷണിക്കാതെ ഒരിടത്തേക്കും കയറിച്ചെല്ലരുതെന്നാണ് തനിക്ക് പരിശീലനം ലഭിച്ചിരിക്കുന്നതെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ശ്രീലേഖ വ്യക്തമാക്കി.

തനിക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചത് സംസ്ഥാന ഉപാധ്യക്ഷന്മാരില്‍ ഒരാളായതിനാലാണ്. രാഷ്ട്രീയം എന്നത് തനിക്ക് പുതിയ കാര്യമാണ്. മുപ്പത്തിമൂന്നര വര്‍ഷം പരിശീലിച്ചതും ചെയ്തതും പോലീസ് ഉദ്യോഗസ്ഥയുടെ ജോലികളായിരുന്നു. ഈ വര്‍ഷകാലയളവില്‍ ഒരുപാട് വിവിഐപി ഡ്യൂട്ടി ചെയ്തിട്ടുള്ള തനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് അവര്‍ വീഡീയോയിലൂടെ പറയുന്നു.

പ്രധാനമന്ത്രി വേദിയിലേക്ക് എത്തുമ്പോള്‍ തനിക്ക് അനുവദിച്ചിരിക്കുന്ന സ്ഥാനത്ത് ഇരിക്കുക, അവിടെ തന്നെ നിലയുറപ്പിക്കുക എന്നതാണ് ഒരു പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയ്ക്ക് താന്‍ ചെയ്യേണ്ടിയിരുന്നത് എന്നാണ് കരുതിയത്. ക്ഷണിച്ചാലല്ലാതെ പോകരുതെന്ന പരിശീലനം ലഭിച്ചതുകൊണ്ടാണ് സ്വന്തം ഇരിപ്പിടത്തില്‍ തന്നെ ഇരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Narendra Modi: ‘മാറാത്തത് ഇനി മാറും! കേരളത്തെ കാത്തിരിക്കുന്നത് വമ്പന്‍ മാറ്റങ്ങള്‍; സ്വര്‍ണം കട്ടവരെല്ലാം ജയിലിലാകും’

വിവിഐപി പ്രവേശന കവാടത്തിലൂടെയാണ് പ്രധാനമന്ത്രി എത്തിയത്. അതുവഴി തന്നെ അദ്ദേഹം മടങ്ങുമ്പോള്‍ താന്‍ അങ്ങോട്ട് ചെല്ലുന്നത് ശരിയല്ലോ എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആരും തെറ്റിധരിക്കേണ്ട എപ്പോഴും ബിജെപിക്കൊപ്പം മാത്രമാണെന്നും ശ്രീലേഖ അടിവരയിട്ട് പറഞ്ഞു.